അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് ചേക്കേറാൻ ഒരുങ്ങി കണ്മണിയും ;അതിഥി രവി കണ്മണി കൂട്ടുകെട്ട് വീഡിയോ വൈറലാകുന്നു

മലയാളികൾക്ക് ഏറെ പരിചയമുള്ള താരമായിരുന്നു മുക്ത. മലയാളത്തിന് പുറമെ തമിഴിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മുക്ത ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. പിന്നീട് റിമിടോമിയുടെ ആങ്ങളയായ റിങ്കു ടോമിയെ വിവാഹംചെയ്ത് കുടുംബ ജീവിതത്തിലേക്ക് മാത്രമായി ഒതുങ്ങിയ മുക്ത ഈ കഴിഞ്ഞ ഇടയിലാണ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറി തുടങ്ങിയത്.

അമ്മയ്ക്ക് പുറകെ മകളായ കിയാരയും അഭിനയ രംഗത്തേക്ക് ചുവട് ഉറപ്പിക്കുകയാണ് ഇപ്പോൾ.  സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കിയാരയും അതിഥി രവിയും കുടെ ചേർന്ന് അഭിനയിച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത് മുക്തയാണ്.

ദിലീപും മഞ്ജുവാര്യരും ചേർന്ന് അഭിനയിച്ച ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും അഭിനയിച്ച ഫലിപ്പിച്ചിരിക്കുന്നത്. കൺമണിയുടെ അഭിനയത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുൻപ് നന്ദനത്തിലെ ബാലാമണി ആയി കൺമണി തകർത്തപ്പോളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഈ വീഡിയോ വൈറലാവുകയും ചെയ്തു.  ആന്റി ആയ റിമിടോമിക്കൊപ്പവും കണ്മണി വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.  അമ്മയ്ക്ക് പിന്നാലെ കണ്മണി ഇപ്പോൾ സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്.

സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളിലേത്തുന്ന പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് കിയാര അഭിനയരംഗത്ത് അരങ്ങേറുന്നത്.  പൊതുവേദികളിൽ ഒരു പോലത്തെ ഡ്രസ്സിൽ പ്രത്യക്ഷപ്പെടുന്ന അമ്മയും മകളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.  കിയാര എന്നാണ് മകളുടെ പേരെങ്കിലും കണ്മണി എന്നാണ് വീട്ടിൽ എല്ലാരും വിളിക്കുന്നത്. ഇൻസ്റ്റഗ്രാം റിൽസിലൂടെയാണ് അമ്മയും മകളും ആരാധകർക്കു മുന്നിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കാറുള്ളത്.  ഇത്തവണ വീടിനുള്ളിലൊരു ഫോട്ടോഷൂട്ട് നടത്തി കൊണ്ട് പുതിയ സന്തോഷം പങ്കുവെച്ച താര കുടുംബത്തെ ആരാധകർ ഏറ്റെടുത്തിരുന്നു.

Comments are closed.