വീടിന്റെ പാലുകാച്ചൽ വീഡിയോയുമായി നമിത!! കിച്ചൻ മുതൽ ഹാൾ വരെ നമിതയുടെ വീട് ഇങ്ങനെയാണ്.!!

വളരെ ചെറുപ്പത്തിൽ തന്നെ ബിഗ്‌സ്‌ക്രീനില്‍ എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നമിത പ്രമോദ്. ഇപ്പോൾ മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ പുതിയ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകർക്കായി താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ആരാധകർ താരത്തിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ വീഡിയോയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് പുതിയ അപ്പാർട്ട്മെന്റിലേക്ക് താരവും കുടുംബവും താമസം മാറുന്നത്. അന്ന് അതിന്റെ ചിത്രങ്ങളും മറ്റും തരാം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പുതിയ വീടിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. ”ഞാന്‍ വ്യക്തമായി ഓര്‍ക്കുന്ന ദിനം.

ഉല്ലാസകരമായ ഓര്‍മകളോടെ ഞങ്ങൾ ഈ ദിവസത്തെ കുറിച്ച് ഓര്‍ക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനല്‍പ്പം ആവേശത്തിലായിരുന്നു” എന്ന് പറഞ്ഞാണ് തരാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സീരിയലുകളിലൂടെ അഭിനയരംഗത്തേക്കെത്തിയ നമിത ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാലായി മാറിയിരിക്കുകയാണ്. വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി, അമ്മേ ദേവി തുടങ്ങിയ സീരിയലുകളിലൂടെ ആണ് നമിത മിനിസ്ക്രീൻ അഭിനയരംഗത്തേക്ക് കടന്ന് വന്നത്.

മലയാള സിനിമയുടെ തന്നെ ഗതിമാറ്റിയ ഹിറ്റ് ചിത്രമായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദ് വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും തന്‍റേതായ ഇടം കണ്ടെത്താൻ നമിത പ്രമോദിന് കഴിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലൂടെ ആണ് നായികയായി നമിത തിളങ്ങിയത്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications