മൂന്നാറിൽ അടിപൊളിയുമായി ജാസ്മിനും ടീമും 😱😱റോബിൻ പുറത്തായതിൽ ആഘോഷമോ!!ചോദ്യവുമായി പ്രേക്ഷകർ

അവർ ആഘോഷത്തിലാണ്… ജാസ്മിനും സംഘവും മാസങ്ങളോളം ഒരു ഷോയ്ക്ക് പങ്കെടുക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ട്, ഒടുവിൽ സ്വപ്നവേദി സ്വന്തമാക്കി. എന്നാൽ വിജയകിരീടം ചൂടാനുള്ള ഭാഗ്യം ഇല്ലാതെ പോയ ഡോക്ടർ റോബിന്റെ ഇന്നത്തെ അവസ്ഥയിൽ ജാസ്മിനും സംഘവും വൻ ആഘോഷം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് എന്നാണ് കമന്റുകൾ പറയുന്നത്.

ആ ആഘോഷത്തിന് അവർ പറയുന്ന പേര് മറ്റൊന്ന്. നിമിഷയുടെ സോഷ്യൽ മീഡിയ പേജ് ഒരു ലക്ഷം ഫോല്ലോവേഴ്‌സ്‌ കൊണ്ട് നിറഞ്ഞുവത്രേ. ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതെല്ലം കാണുന്ന പ്രേക്ഷകർക്ക് എല്ലാം മനസിലാകുന്നുണ്ടെന്നതാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ സൂചിപ്പിക്കുന്നത്. ജാസ്മിന്റെയും നിമിഷയുടെയും ഈ സന്തോഷത്തിൽ നവീനും അപർണ്ണയും ഡെയ്സിയും പങ്കുചേരുന്നുണ്ട്.

ഡോക്ടറെ പുറത്താക്കിയതിന്റെ സന്തോഷം. എന്നാൽ ചിലർ പറയുന്നത് മറ്റൊന്നാണ്. ജാസ്മിൻ വേദന കടിച്ചമർത്തുകയാണ്. ബുദ്ധിമോശം കാണിച്ച് എടുത്തുചാടി ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നതിന്റെ ക്ഷീണം, വേദന, അതൊന്നും ഇനിയും ജാസ്മിന് വിട്ടുമാറിയിട്ടില്ല. ആ വേദനകളൊക്കെയും മറക്കാനാണ് ഈ ആഘോഷമത്രെ. അങ്ങനെയെങ്കിൽ മൂന്നാറിൽ വെച്ചുനടന്ന ഈ ആഘോഷത്തിൽ ഒരാളെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. മറ്റാരുമല്ല നമ്മുടെ സുചിച്ചേച്ചി. അപ്പോൾ പിന്നെ മറ്റൊരു സംശയത്തിന് ബലം കൂടി.

ഈ ആഘോഷത്തിന് സുചിത്ര വരാതിരുന്നത് ജാസ്മിന്റെ ടീമിൽ പങ്കുചേരാനുള്ള മടി കൊണ്ടാണോ അതോ ശനിയാഴ്ച വീണ്ടും ബിഗ്ഗ്‌ബോസ് വീട്ടിൽ കയറാനുള്ള ഒരുക്കത്തിലായത് കൊണ്ടോ? എന്തായാലും ജാസ്മിൻ അടിച്ചുപൊളിക്കട്ടെ. പുറത്തിറങ്ങിയിട്ടും ഡോക്ടർ റോബിനെക്കുറിച്ച് പഴയ അഭിപ്രായം തന്നെയാണ് ജാസ്മിൻ പറഞ്ഞിട്ടുള്ളത്. പഴയ സമീപനം തന്നെ. ക്ഷമിക്കാനും പൊറുക്കാനും തയ്യാറാകാത്ത പെണ്ണിന്റെ മറ്റൊരു പര്യായം. എന്തായാലും ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ മാസ് ഇറങ്ങിപ്പോക്ക് രസിച്ച പ്രേക്ഷകരിൽ പലരും ജാസ്മിന്റെ അഭിപ്രായങ്ങൾ തിരുത്താൻ ശ്രമിക്കുന്നുമുണ്ട്.

Comments are closed.