വിവാഹത്തിന് പിന്നാലെ തിരുപ്പതി ദർശനം: ക്ഷേത്രദര്‍ശനത്തിന് ശേഷം വിഘ്‍നേഷ് ശിവനും നയൻതാരയും 😍😍വീഡിയോ

തെന്നിന്ത്യ ഒട്ടാകെ കാത്തിരുന്ന താര വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഇരുവരുമെന്നിച്ച് തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയിൽ അതിവ സുന്ദരിയായാണ് താരം വിഘ്‌നേഷിന്റെ കൈപിടിച്ച് ക്ഷേത്രദര്‍ശനം നടത്തിയത്.

സാൻൽ നിറത്തിലുള്ള കുർത്തിയും വേഷ്ഠിയുമായിരുന്നു വിക്കിയുടെ വേഷം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങിവരുന്ന ഇരുവരെയും ആരാധകരേറ്റെടുത്തു കഴിഞ്ഞു. തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിക്കണമെന്നായിരുന്നു വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും ആഗ്രഹം. തിരുപ്പതി ക്ഷേത്രമായിരുന്നു ആദ്യം വിവാഹവേദിയായി എല്ലാവരും തന്നെ നിശ്ചയിച്ചിരുന്നതെങ്കിലും എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള അസൗകര്യങ്ങളും നിലവിലെ കോവിഡ് സാഹചര്യങ്ങളും കണക്കിലെടുത്ത് 150 അതിഥികളെ അനുവദിക്കാനാകില്ലെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചതോടെയാണ് വിവാഹ വേദി മാറ്റി നിശ്ചയിച്ചത്.

താര വിവാഹത്തിന്റെ ചടങ്ങുകളുടെ വീഡിയോ പുറത്തു വിടുന്ന അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം കൂടിആയ നെറ്റ്ഫ്ലിക്സാണ് സ്വന്തമാക്കിയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായി നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു വെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്ളും പുറത്തു വന്നിരുന്നു .

അതേസമയം ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയൻസും വിവാഹിതരായത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് നയൻസ് വിവാഹ മണ്ഡപത്തിൽ എത്തിയത്. സാന്റൽ കളർ വേഷ്ടിയിലും കുർത്തിയും അണിഞ്ഞാണ് വിഘ്നേഷ് എത്തിയത്. ചെന്നൈ മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത് . അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. 2015ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തന്നെ നേരത്തെ പ്രണയത്തിലായത്.‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന പ്രശസ്തമായ ചിത്രമാണ് നയന്‍താരയുടെയും വിഘ്‌നേഷിന്റെയുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനു മുന്‍പ് വിഘ്‌നേഷും നയന്‍സും തിരുപ്പതി ദര്‍ശനം നടത്തിയിരുന്നു.

Comments are closed.