ഇത് മധുവിധു കാലം. കിടിലൻ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവൻ.
സൗത്ത് ഇന്ത്യൻ സിനിമാ ലോകമൊന്നാകെ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്ന താര വിവാഹമായിരുന്നല്ലോ നയൻസിന്റെയും വിക്കിയുടെയും. തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള നയൻതാരയെ ഏറെ കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു നടനും സംവിധായകനും നിർമ്മാതാവുമായ വിഘ്നേഷ് ശിവൻ സ്വന്തമാക്കിയത്. ജൂൺ 9ന് മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിൽ വെച്ചായിരുന്നു ഹിന്ദു ആചാരപ്രകാരം ഇരുവരും വിവാഹിതരായത്.
മാത്രമല്ല ഈയൊരു വിവാഹചടങ്ങിൽ സംബന്ധിക്കാനായി ബോളിവുഡ് താര രാജാവായ ഷാറൂഖ് ഖാൻ, തമിഴ് സിനിമാ ലോകത്തിൽ നിന്നും രജനീകാന്ത്, സൂര്യ, കമൽഹാസൻ എന്നീ പ്രമുഖ താരങ്ങളും എത്തിയത് വിവാഹ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിരുന്നു. അതിനാൽ തന്നെ വിവാഹ ആഘോഷങ്ങളുടെയും വധൂവരന്മാരുടെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലെ ആയിരക്കണക്കിന് വരുന്ന വിദ്യാർഥികൾക്ക് വിവാഹസദ്യ നൽകിയ നയൻസ് – വിക്കി ദമ്പതികളുടെ തീരുമാനത്തെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ, തായ്ലൻഡിലെ ഒരു ആഡംബര റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കുന്ന നയൻതാരയുടെയും വിക്കിയുടെയും ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്. “ഇൻ തായ്ലൻഡ് വിത്ത് മൈ താരം” എന്ന ക്യാപ്ഷനിൽ തന്റെ പ്രിയതമയെ സ്നേഹപൂർവ്വം ചുംബിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങളായിരുന്നു വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു കോസ്റ്റ്യൂമിൽ അതീവ സുന്ദരിയായിട്ടാണ് നയൻതാരയെ ചിത്രങ്ങളിൽ കാണുന്നത്.
ഈയൊരു മധുവിധു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറലായി മാറിയതോടെ നിരവധിപേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. വിവാഹത്തിനു ശേഷം സിനിമാലോകത്തുനിന്നും ചെറിയൊരു ഇടവേളയിലാണ് നയൻതാര ഇപ്പോൾ. പൃഥ്വിരാജ്- നയൻതാര കോംബോയിൽ എത്തുന്ന അൽഫോൺസ് പുത്രൻ ചിത്രമായ “ഗോൾഡ്” ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഈയൊരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ തരംഗമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും അണിയറപ്രവർത്തകരും ഈയൊരു സിനിമയെ നോക്കിക്കാണുന്നത്.
Comments are closed.