സാരിയിൽ നസ്രിയയുടെ ഡാൻസ് മാജിക്ക്!!!വേദി ഇളക്കിമറിച്ച് താരം 😱😱വേറെ വൈറലാക്കി ആരാധകരും

ദക്ഷിണേന്ത്യൻ സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി നസ്രിയ നസീം. ഒരു അഭിനേത്രി എന്ന നിലയിൽ തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തി നേടും വിധമുള്ള താരത്തിന്റെ വളർച്ച ഏറ്റവും അടുത്തുനിന്ന് കണ്ടിട്ടുള്ളത് നമ്മൾ മലയാളികൾ തന്നെയാണ്.

ഒരു സംഗീതപരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച നസ്രിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി വേഷമിട്ടുകൊണ്ടാണ് സിനിമയിൽ അരങ്ങേറിയത്. പിന്നീടുള്ള താരത്തിന്റെ വളർച്ച ഏറെ അമ്പരപ്പിക്കുന്നതായിരുന്നു. ഓം ശാന്തി ഓശാനയും ബാംഗ്ലൂർ ഡേയ്സും പോലുള്ള ചിത്രങ്ങൾ നസ്രിയയുടെ അഭിനയമികവ് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടവയാണ്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരം നടൻ ഫഹദ് ഫാസിലിന്റെ പ്രിയപാതി കൂടിയാണ്.

വിവാഹശേഷം കൂടുതൽ സിനിമകൾ ചെയ്യാതിരുന്ന നസ്രിയ ഇപ്പോഴിതാ സിനിമയിൽ വീണ്ടും സജീവമാകുകയാണ്. താരം അഭിനയിച്ച പുതിയ തെലുങ്ക് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. ‘എന്റെ സുന്ദരനികി’ എന്ന ചിത്രത്തിൽ താരത്തോടൊപ്പം പ്രധാനവേഷത്തിലെത്തുന്നത് പ്രശസ്തനടൻ നാനിയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒത്തിരി അഭിമുഖങ്ങളിലും ഇവന്റുകളിലും നസ്രിയ എത്തിയിരുന്നു.

അക്കൂട്ടത്തിൽ ഒരിടത്ത് ആരാധകരുടെ അഭ്യർത്ഥന മാനിച്ച് താരം നൃത്തച്ചുവടുകൾ വെക്കുന്നതാണ് ഇപ്പോൾ വൈറലായ ഒരു കാഴ്ച്ച. നാനിക്കും ചിത്രത്തിലെ മറ്റ് അഭിനേതാക്കൾക്കുമൊപ്പം സ്റ്റേജിൽ തകർത്ത് ചുവടുകൾ വെക്കുകയായിരുന്നു നസ്രിയ. അക്ഷരാർത്ഥത്തിൽ സ്റ്റേജ് ഇളക്കിമറിക്കുകയായിരുന്നു നസ്രിയ എന്ന് പറയാം. സാരിയിൽ ആവേശഭരിതയായിരുന്നു നസ്രിയ. കാണികൾക്ക് ഏറെ ആവേശം നൽകിക്കൊണ്ടുള്ള താരത്തിന്റെ പെർഫോമൻസ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്. ഒട്ടേറെ ആരാധകരാണ് വീഡിയോക്ക് താഴെ കമ്മന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഞങ്ങളുടെ പഴയ നസ്രിയയെ വീണ്ടും കാണുന്നു’ എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. താരം ഇനിയെന്നാണ് മലയാളത്തിലേക്ക് എത്തുന്നതെന്നും ആരാധകർ ചോദിച്ചിട്ടുണ്ട്. ഫഹദിനൊപ്പം ഒരു ചിത്രത്തിൽ നായികയായി വരൂ എന്നും വീഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തിട്ടിട്ടുണ്ട്.

Comments are closed.