കുഞ്ഞനിയനൊപ്പം അടിപൊളി ആഘോഷവുമായി നിലാ ബേബി!! മനസ്സ് കീഴടക്കുന്ന കാഴ്ചകളുമായി പേർളിഷ് കുടുംബം

മലയാളികളുടെ ഇഷ്ട താര ദമ്പതികൾ ആണല്ലോ പേളിയും ശ്രീനിഷും. നായികയായും സഹനടിയായും നിരവധി സിനിമകളിൽ തിളങ്ങുകയും തന്റേതായ ശൈലിയിലുള്ള അവതരണത്തിലൂടെ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും പേളിക്ക് സാധിച്ചിരുന്നു. തുടർന്ന് മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തുകയും ശേഷം ബിഗ് ബോസിനുള്ളിൽ പൂവിട്ട പ്രണയം ശ്രീനീഷും പേളിയും ജീവിതത്തിലേക്ക് ചേർത്ത് വെക്കുകയും ചെയ്തപ്പോൾ ആരാധകരുടെ ഇഷ്ട താരങ്ങളായി ഇരുവരും മാറുകയായിരുന്നു.

മാത്രമല്ല വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങളും വാർത്തകളും അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമായിരുന്നു. തുടർന്ന് ആരാധകരുടെയും ഇവരുടെയും സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് കുഞ്ഞ് നില കൂടി എത്തിയതോടെ കുഞ്ഞിന്റെ കുസൃതികളും വിശേഷങ്ങളും ആരാധകർക്ക് എന്നും പ്രിയപ്പെട്ടതായി മാറുകയായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പേളി പങ്കുവെക്കുന്ന വീഡിയോകളും മറ്റും നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്.

മാത്രമല്ല തന്റെ സഹോദരിയായ റേച്ചലിലൂടെ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി കടന്നുവന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ കാണുന്നവരുടെ മനസ്സുനിറക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളിയുടെ സഹോദരിയായ റേച്ചലിന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം താലോലിക്കുന്ന നില ബേബിയുടെ വീഡിയോ ആരാധക ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചതോടെ നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട വീഡിയോകളിൽ ഒന്നായി മാറുകയും ചെയ്തു.

മടിയിൽ കിടക്കുന്ന തന്റെ കുഞ്ഞനിയനെ സ്നേഹപൂർവ്വം കളിപ്പിക്കാനും രസിപ്പിക്കാനും ചേച്ചിയായ നിലു ബേബി ശ്രമിക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. പേളി ആർമി ഇൻസ്റ്റ എന്ന ഫാൻസ് ഗ്രൂപ്പിൽ പ്രചരിച്ച ഈയൊരു വീഡിയോ ക്ഷണ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് ഈയൊരു ക്യൂട്ട് ഫാമിലിക്ക് ആശംസകളുമായി എത്തുന്നത്.

Comments are closed.