ലക്ഷ്മി പ്രിയയോട് ഇനിയും ഞാൻ ക്ഷമിക്കില്ല!!!എന്റെ സ്നേഹം അർഹിക്കുന്നവർക്ക് : എല്ലാം വെളിപ്പെടുത്തി നിമിഷ

ബിഗ്‌ബോസ് താരം നിമിഷ സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. കഴിഞ്ഞ ദിവസം ആരാധകാരുമായി ക്യു ആൻഡ് എ സെഷനിൽ വന്ന് നിമിഷ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ബിഗ്ഗ്‌ബോസിന് ശേഷം ദിൽഷയുമായും ലക്ഷ്മിപ്രിയയുമായും താൻ സംസാരിച്ചിട്ടേ ഇല്ലെന്നാണ് നിമിഷ പറയുന്നത്. ലക്ഷ്മിപ്രിയയുമായി ഉണ്ടായത് ഷോയ്ക്കകത്ത് നടന്ന ഒരു കാര്യം മാത്രമല്ലേ, അത്‌ മറന്നുകളഞ്ഞൂടെ എന്ന് ഒരു ആരാധകൻ താരത്തോട് ചോദിച്ചിരുന്നു.

എല്ലാം അങ്ങനെ മറന്നുകളയാൻ താൻ മദർ തെരേസ അല്ലെന്നായിരുന്നു നിമിഷയുടെ പ്രതികരണം. “അങ്ങനെ എല്ലാം മറക്കാന്‍ ഞാന്‍ മദര്‍ തെരേസ ഒന്നുമല്ല. അവര്‍ എന്താണെന്ന് നിങ്ങള്‍ക്ക് ഒട്ടും അറിയില്ല. എന്തിന് അവരുടെ കുലപുരുഷനായ ഭര്‍ത്താവ് ഇന്റര്‍വ്യൂവില്‍ പറഞ്ഞതെന്താണെന്നും നിങ്ങള്‍ക്ക് അറിയില്ലല്ലോ. എന്റെ സ്‌നേഹം അത് അര്‍ഹിക്കുന്നവര്‍ക്ക് മാത്രമേ ഞാൻ കൊടുക്കുകയുള്ളു”. ഇങ്ങനെയായിരുന്നു നിമിഷയുടെ പ്രതികരണം.

തനിക്ക് ഒരു പ്രണയമുണ്ടായിരുന്നെന്നും എന്നാൽ ഇന്ന് അത്‌ നഷ്ടമായെന്നും നിമിഷ പറയുന്നുണ്ട്. അയാളുടെ ഒരു മെസേജ് തന്റെ ഫോണിലേക്ക് വരുന്നതും നോക്കിയാണ് കാത്തിരിക്കുന്നതെന്നും നിമിഷ പറയുന്നു. ഡോക്ടർ റോബിന് ദിൽഷയേക്കാളും നല്ല പെൺകുട്ടിയെ കിട്ടും എന്നാണ് നിമിഷ പറയുന്നത്. ഈ പ്രശ്നങ്ങളൊക്കെ സംഭവിച്ച് ദിൽഷ നോ പറഞ്ഞില്ലായിരുന്നെങ്കിലും തന്റെ അഭിപ്രായം ഇത് തന്നെയെന്ന് ഉറപ്പിക്കുകയാണ് നിമിഷ.

ബിഗ്ഗ്‌ബോസിന് ശേഷം തന്റെ മൂന്ന് കല്യാണം കഴിഞ്ഞുവെന്ന് താരം കഴിഞ്ഞ ദിവസം ഒരു കോമഡി ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ആദ്യം ജാസ്മിന്റെ പേര്, പിന്നെ റിയാസുമായി പ്രണയത്തിലാണ് എന്നായിരുന്നു വാർത്ത, അതിന് ശേഷം റോബിന്റെ നായികയായി. സോഷ്യൽ മീഡിയ മൂന്ന് തവണ തന്റെ കല്യാണം നടത്തി എന്നാണ് നിമിഷ പറഞ്ഞത്. ബിഗ്‌ബോസ് ഷോ കഴിഞ്ഞിട്ടും ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്.

Comments are closed.