എബ്രോയിഡഡ് നെറ്റ് ലെഹന്‍ഗയില്‍ അതീവ സുന്ദരിയായി നിത്യാ ദാസ്; ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര സുന്ദരിയാണ് നിത്യാ ദാസ്. ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും മിനിസ്‌ക്രീനിലും സജീവമാണ് താരം. ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് ഇപ്പോഴും നിത്യാ ദാസിന്റെ വിശേഷങ്ങള്‍ ഏറ്റെടുക്കാറ്. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം മതി നിത്യാ ദാസിനെ ഇന്നും ഓര്‍ക്കാന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ

വാരിക്കൂട്ടിയ താരമാണ് നിത്യാ ദാസ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം മക്കള്‍ക്കൊപ്പം ഡാന്‍സ് റീലുകളും വീഡിയോകളും വിശേഷങ്ങളുമൊക്കെയായി എത്താറുണ്ട്. നിത്യയുടെയും മകള്‍ നൈനയുടെയും ഡാന്‍സ് റീലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഡാന്‍സിങ്ങ് സിസ്‌റ്റേഴ്‌സായാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഇന്ന് ക്യൂട്ട് ലുക്കിലുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.

സ്വയംവരസില്‍ക്ക്‌സിന്റെ പുതിയ പരസ്യത്തിലെ മോഡലാണ് നിത്യ. പരസ്യ ചിത്രീകരണത്തിനിടയില്‍ എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ടര്‍ക്കിഷ് ബ്ലൂ ഷെയ്ഡിലുള്ള എബ്രോയിഡഡ് നെറ്റ് ലെഹന്‍ഗയിലാണ് അതീവ സുന്ദരിയായി താരം തിളങ്ങിയിരിക്കുന്നത്. റെഡ് എഫ് എം മുമായി ചേര്‍ന്ന് നടത്തിയിരിക്കുന്ന ഫോട്ടോഷൂട്ടില്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഡയറക്ടര്‍ അനീഷ് ഉപാസനയാണ്. ഏതായാലും നിത്യയുടെ ചിത്രങ്ങള്‍ ആരാധകര്‍

ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.പറക്കും തളികയ്ക്ക് ശേഷം, ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നിത്യ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിംഗ് ജംവാളാണ് നിത്യയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. നൈന ജംവാളും നമന്‍ സിംഗ് ജംവാളുമാണ് മക്കള്‍.

Comments are closed.