കുട്ടികാല ചിത്രത്തിൽ കൗതുകമായി സൂപ്പർ സ്റ്റാർ പുത്രൻ😮😮😮ഈ താരപുത്രൻ ആരെന്ന് മനസ്സിലായോ?

ഇന്ന് മലയാള സിനിമയിൽ യാതൊരു സിനിമ കുടുംബ പാരമ്പര്യവുമില്ലാതെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന എത്ര യുവനടന്മാർ ഉണ്ടാകും, അതും നായകനായി. കുറച്ചു പേർ മാത്രമേ ഉണ്ടാവുകയുള്ളൂ അല്ലേ, എന്നാൽ അവരിൽ വളരെ കുറച്ചുപേർ മാത്രമേ ഇന്നും സജീവമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്നൊള്ളൂ എന്നതാണ് യാഥാർത്ഥ്യം. അക്കൂട്ടരിൽ തന്റെ താര തിളക്കത്തിന് യാതൊരു കോട്ടവും പറ്റാതെ വർഷങ്ങളോളം സിനിമയിൽ സജീവമായി തുടരുന്ന നടനാണ് നിവിൻ പോളി.

2010-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷകരെ ആവേശത്തിലാക്കുന്നതും ആനന്ദത്തിലാക്കുന്നതുമായ നിരവധി കഥാപാത്രങ്ങൾ നിവിൻ പോളി മലയാളികൾക്ക് സമ്മാനിച്ചു.

ഇപ്പോൾ തന്റെ മകൻ ദാവീദ് പൊളിക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് മകന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ് നിവിൻ പോളി. എന്നാൽ, ദാവീദിന്റെ ചിത്രം കണ്ട പലരും ഇത് നിവിൻ പോളിയുടെ കുട്ടിക്കാല ചിത്രമാണെന്ന് തെറ്റിദ്ധരിച്ചതോടെ ദാവീദിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. കുട്ടി നിവിന് ജന്മദിന ആശംസകൾ നേരാൻ എത്തിയ ആരാധകരിൽ പലരും ഈ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

ആരാധകർക്കൊപ്പം ദാവീദിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് കുഞ്ചാക്കോ ബോബൻ, സഞ്ജു ശിവരാം, സിജു വിൽസൺ, ലാൽജോസ്, രമേശ് പിഷാരടി, ആർജെ മിഥുൻ തുടങ്ങിയ താരങ്ങളെല്ലാം നിവിൻ പോളിയുടെ കമന്റ് ബോക്സിൽ എത്തി. നിവിൻ പോളിയുടെ സിനിമ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ എന്ന ചിത്രമാണ് നിവിന്റെതായി ഇനി റിലീസിനൊരുങ്ങുന്നത്.

Rate this post

Comments are closed.