ഏതു പൂക്കാത്ത റോസും ഇനി വളരെ മനോഹരമായി പൂവിടും!!!ഈ ഒരൊറ്റ രീതിയിലൂടെ

റോസ് ചെടികൾക്ക് പ്രത്യേക ഭംഗി ഉണ്ടെന്ന് മാത്രമല്ല ഏതൊക്കെ രീതിയിൽ നോക്കുകയാണെങ്കിലും മറ്റു ചെടികളെക്കാൾ കൂടുതൽ പൂക്കൾ തരുന്നത് റോസാച്ചെടികൾ ആണ്. റോസാച്ചെടികൾ വളർത്തി എടുക്കുവാൻ പൊതുവേ ബുദ്ധിമുട്ട് ആണെങ്കിലും വേണ്ടതു പോലെ പരിചരിക്കുകയാണെങ്കിൽ ഏത് കാലാവസ്ഥയിലും ധാരാളം പൂക്കൾ നൽകുന്നവയാണ് റോസാച്ചെടികൾ.

എല്ലാ സമയത്തും ഒരേ പോലത്തെ വളപ്രയോഗം നടത്തുകയാണെങ്കിൽ ഇവയിൽ പൂക്കൾ ഉണ്ടാകുന്നത് കുറവായിരിക്കും. ഇടയ്ക്കിടയ്ക്ക് വള പ്രയോഗങ്ങൾ മാറ്റി കൊടുക്കുകയും അതുപോലെ തന്നെ ഇടയ്ക്ക് പ്രൂൺ ചെയ്തു കൊടുക്കുകയും ചെയ്യുകയാണ് എങ്കിൽ റോസാച്ചെടികൾ നല്ലതുപോലെ പൂക്കൾ ഉണ്ടാകുന്നതായിരിക്കും. ഈ വളപ്രയോഗം നടത്തുന്നതിനു ഒരാഴ്ച മുമ്പായി കഞ്ഞിവെള്ളം നല്ലതുപോലെ നേർപ്പിച്ചതിനു ശേഷം നനയ്ക്കുന്നതിന് പകരമായി ഒഴിച്ചു കൊടുക്കുക.

വളം തയ്യാറാക്കുന്നതിനായി നല്ലതുപോലെ കടുപ്പത്തിൽ കട്ടൻ ചായ ഉണ്ടാക്കി എടുക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ ഉണ്ടാക്കിയ കട്ടൻ ചായയിലേക്ക് നല്ലതുപോലെ പഴുത്ത ഏത്തപ്പഴം തൊലി ചെറുതായി കട്ടു ചെയ്തു ഇട്ടു കൊടുക്കുക. ചായയുടെ ചണ്ടി റോസ് ചെടികളിൽ പൂക്കൾ ഉണ്ടാകുന്നത് വളരെ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു ദിവസത്തേക്ക് മാറ്റി വയ്ക്കുക. കുറച്ചു ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ച ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്.

ശേഷം നല്ലതു പോലെ മിക്സ് ചെയ്ത് ഒരു ദിവസം പുളിപ്പിക്കാൻ ആയി മാറ്റി വയ്ക്കുക. ഇവയിൽ അയൺ സിങ്ക് ധാരാളം അടങ്ങിയതിനാൽ പൂക്കൾ കൊഴിഞ്ഞു പുതിയ തളിർപ്പുകൾ വരാൻ ഇത് സഹായിക്കുന്നു. ഒരു ദിവസം പുളിപ്പിക്കാൻ ആയി മാറ്റി വെച്ചതിനു ശേഷം ഇവ അഞ്ചിരട്ടി വെള്ളത്തിൽ നേർപ്പിച്ച് എടുത്ത് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ റോസാച്ചെടികൾ നല്ല ആരോഗ്യത്തോടെ വളർന്നു ധാരാളം പൂക്കൾ ഉണ്ടാകുവാൻ ആയി സഹായിക്കും. എല്ലാവരും സ്വന്തം പൂന്തോട്ടങ്ങളിൽ ട്രൈ ചെയ്തു നോക്കുമല്ലോ.

Comments are closed.