പച്ചരി കൊണ്ട് കിടിലൻ നാലു മണി പലഹാരം തയ്യാറാക്കിയാലോ? ഈ രുചി എന്തുകൊണ്ട് നാം നേരത്തെ അറിഞ്ഞില്ല.

പലപ്പോഴും നമ്മുടെ വീടുകളിൽ വൈകുന്നേരമുള്ള മണിക്കുള്ള ചായയോടൊപ്പം പല മധുര പലഹാരങ്ങളും നാം ഉണ്ടാക്കാറുണ്ട്. നെയ്യപ്പം പോലെയുള്ള പലഹാരങ്ങൾ ഉണ്ടാക്കാനായി വലിയ സമയം തന്നെ വേണ്ടിവരും എന്നത് ഏതൊരാളുടെയും പ്രശ്നമാണ്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഏതൊരാൾക്കും തയ്യാറാക്കാവുന്ന വിധത്തിലുള്ള ഒരു നാലുമണി മധുര പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

ആദ്യമായി ഒരു കപ്പ് പച്ചരി നാലു മണിക്കൂർ നേരത്തേക്ക് വെള്ളത്തിൽ കുതിർത്ത് വെക്കുക. നാലു മണിക്കൂറിനു ഇവ കഴുകി ഊറ്റിയെടുത്തതിനു ശേഷം രണ്ട് വലിയ സ്പൂൺ ചോറും മുക്കാൽ കപ്പ് വെള്ളവും ചേർത്തുകൊണ്ട് മിക്സിയിൽ അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം ഇവയിലെ മധുരം പാകമാക്കാനായി അല്പം ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് കൊണ്ട് നന്നായി ഇളക്കുക.

ശേഷം ഇവയിലേക്ക് മധുരത്തിനായി മൂന്നോ നാലോ ശർക്കര ഉരുക്കിയെടുക്കുകയും ഈയൊരു മാവിലേക്ക് ഒഴിച്ചുകൊണ്ട് നന്നായി ഇളക്കിയെടുക്കുകയും ചെയ്യുക. അടുത്തതായി ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിക്കുകയും അവയിലേക്ക് ചെറിയ ഉള്ളി ഇടുകയും ചെയ്യുക.

ഉള്ളി ചുവന്ന് വരുമ്പോൾ ഇവയിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി, ചെറിയ ജീരകം, കറുത്ത എള്ള് എന്നിവ ചേർക്കുകയും നന്നായി മിക്സ് ചെയ്യുകയും ചെയ്യുക. ശേഷം നാം നേരത്തെ തയ്യാറാക്കി വെച്ച മാവിൽ നിന്നും രണ്ട് തവി ഇവയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ചീനച്ചട്ടി മൂടിവച്ചുകൊണ്ട് 10 മിനിട്ടോളം ലോ ഫ്ലെയിമിൽ വേവിക്കുകയാണെങ്കിൽ നാലുമണി സമയത്ത് ചായയോടൊപ്പം കഴിക്കാനുള്ള കിടിലൻ മധുരപലഹാരം റെഡി

Comments are closed.