എന്തൊക്കെ വന്നാലും നീ ബിഗ് ബോസ്സിൽ അവസാനം വരെ നിൽക്കണം.. പാപ്പയുടെ അവസാന വീഡിയോ പങ്കുവെച്ച് ഡിംപൽ.!! [വീഡിയോ]

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ഡിംപല്‍ ഭാല്‍. മലയാളികൾ ഏറ്റെടുത്ത താരമായിരുന്നു ഡിംപല്‍. പപ്പയുടെ മരണത്തെ തുടർന്ന് ഷോയില്‍ നിന്ന് അപ്രതീക്ഷിതമായി താരം പുറത്തുപോവുകയായിരുന്നു. ഡിംപലിന്‌റെ പപ്പയുടെ മരണം ബിഗ് ബോസ് മല്‍സരാര്‍ത്ഥികളെയെല്ലാം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇപ്പോൾ ഡിംപൽ പങ്കുവെച്ച അച്ഛന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡിംപലിനോട് 100 ദിവസം പൂർത്തിയാക്കിയതിന് ശേഷം മടങ്ങി വരാനാണ് പപ്പാ പറയുന്നത്. എന്തൊക്കെ വന്നാലും നീ ബിഗ് ബോസ്സിൽ അവസാനം വരെ നിൽക്കണം എന്നായിരുന്നു പപ്പയുടെ ആഗ്രഹം. എനിക്ക് അറിയാം പപ്പാ ഞങ്ങളോടൊപ്പം ഉണ്ടെന്നും ഞങ്ങളെ മുകളിലിരുന്ന് കാണുകയും അനുഗ്രഹിക്കുകയും ചെയ്യുന്നണ്ടെന്ന് അറിയാമെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം ഡിംപൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇനി ഷോയിലേക്ക് തിരിച്ചു വരവ് ഉണ്ടാവില്ലെനന്നായിരുന്നു ഡിംപൽ ഭാൽപറഞ്ഞത്. അമ്മയ്ക്കും സഹോദരിമാർക്കും കൂടെ നിൽക്കുന്നതാണ് ഇപ്പോൾ ഏറെ പ്രധാനമെന്നാണ് താരം പറയുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍റെ ആവശ്യം അവര്‍ക്കാണ് എന്നും ഞങ്ങളുടെ വേദനകളിൽ കൂടെ നിന്ന പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുടെന്നും താരം പറഞ്ഞു.

ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ ഏറ്റവും നല്ല രീതിയില്‍ കളിക്കുന്ന മത്സരാര്‍ഥിയായിരുന്നു ഡിംപല്‍. മികച്ച മത്സരാർത്ഥിയായ ഡിംപലും ബിഗ്‌ബോസിൽ നിന്നും പോയതുകൊണ്ട് ഇനി മത്സരം എന്താകും എന്ന ചിന്തയിലാണ് ബിഗ്‌ബോസ് പ്രേക്ഷകർ. ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും വാശിയോടെ മത്സരം തുടർന്നു കൊണ്ടിരിക്കുകയാണ്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications