വീണ്ടും സഹായ ഹസ്തവുമായി ബോബി ചെമ്മണ്ണൂർ.!! 98ആം വയസിൽ പാപ്പി അമ്മയ്‌ക്കൊരു വീട്.. ഫോട്ടോഷൂട്ട് പാപ്പി അമ്മയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.!!

നാടോടി പെൺകുട്ടി ആസ്മാനെ മോഡലാക്കി ഫോട്ടോഗ്രാഫർ മാഹാദേവൻ തമ്പി പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതിന് പിന്നാലെ മറ്റൊരു വ്യത്യസ്ത മോഡൽ ഫോട്ടോ ഷൂട്ടുമായി മാഹാദേവൻ തമ്പി വീണ്ടും എത്തിയിരുന്നു. പാപ്പി അമ്മ എന്ന 98 കാരിയെ മോഡലാക്കിയാണ് മഹാദേവൻ തമ്പി ഫോട്ടോഷൂട്ട് നടത്തിയത്.

അതിന്റെ ഭാഗമായി ചിത്രീകരിച്ച വിഡിയോയിൽ ഒരു ദിവസമെങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങണമെന്ന ആഗ്രഹം പാപ്പി അമ്മ പറഞ്ഞിരുന്നു. ഈ വിഡിയോ കണ്ട് മലയാളികളുടെ ഇപ്പോഴത്തെ മിന്നും താരം ബോബി ചെമ്മണ്ണൂർ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്. പാപ്പി അമ്മയ്ക്ക് വീടുവെച്ചു നൽകുമെന്ന് ബോബി അറിയിച്ചു.

ഒരു ലൊക്കേഷൻ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് മഹാദേവൻ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും. ഒരു വര്‍ഷത്തിലേറെയായി പാപ്പി അമ്മ ഒരു ഷെഡിലാണ് കഴിയുന്നത്.

കൂലിപ്പണിയെടുത്താണ് പാപ്പി അമ്മ ജീവിക്കുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന സ്വപ്‌നവുമായി 98 കാരിയായ പാപ്പി അമ്മ ഇപ്പോഴും രാപകലില്ലാതെ അധ്വാനിക്കുകയാണ്.

Comments are closed.