ആരിവളോ’ കവർ സോങ്ങിനൊപ്പം പൊളിച്ചടുക്കി പേർളിയും ഫാമിലിയും!!വീഡിയോ ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് എന്ന മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരമായി മാറിയ താര ദമ്പതിമാരാണ് പേളി-ശ്രീനിഷ്. ഇന്ത്യൻ ടെലിവിഷൻ ആക്ടർ, ആങ്കർ യൂട്യൂബർ, വീഡിയോ പ്രസിഡന്ർ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് പേളി മാണിയുടേത്. പേളി മാണിയുടെ നിരവധി വീഡിയോകളാണ് ദിവസവും പ്രേക്ഷകരിലേക്ക് എത്താറുള്ളത്. ജനഹൃദയങ്ങൾ നെഞ്ചിലേറ്റിയ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് പേളി.

തന്റെ എല്ലാ വിശേഷങ്ങളും പേളി ജനങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. വളരെയധികം പോസിറ്റീവ് ആയി ഇരിക്കുന്ന പേളിയെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പരസ്പരം കണ്ടുമുട്ടുകയും പ്രണയിക്കുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത ദമ്പതിമാരാണ് പേളി ശ്രീനിഷ്. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയെ തുടർന്ന് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഇരുവരെയും തേടി എത്തിയിട്ടുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് രണ്ടുപേരും വിവാഹിതരായത്. അഭിനയരംഗത്തും മോഡലിംഗ് രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ശ്രീനിഷ് അരവിന്ദ്.

താര ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇരുവരുടെയും ഏകമകളാണ് നില. പേളിയെയും ശ്രീനിഷിനെയും പോലെതന്നെ ആരാധകരുടെ മനംകവർന്ന കൊച്ചു താരമാണ് നിലയും. നിലയുടെ ജനനവും തുടർന്നുള്ള എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. പേളിയെ പോലെ തന്നെയുള്ള മകൾ അമ്മയെ എല്ലാ കാര്യത്തിലും കടത്തിവെട്ടും എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ ഇപ്പോഴിതാ പുതിയ ഇൻസ്റ്റഗ്രാം വീഡിയോയുമായി പേളി രംഗത്തുവന്നിരിക്കുകയാണ്. “എന്റെ ചെറിയ ലോകം എന്റെ ചെറിയ നിമിഷങ്ങൾ “എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ സാരിയിൽ പേളിയും, ഭർത്താവ് ശ്രീനിഷും മകൾ നിലയും ഒരുമിച്ച് അഭിനയിച്ച വീഡിയോ ആണിത്. “ആരിവളോ” എന്ന പാട്ടിനൊപ്പം കുടുംബസമേതം എത്തുന്ന വീഡിയോയാണ് ഇത്. പേളി-ശ്രീനിഷ് ദമ്പതിമാരുടെ വിവാഹ ഫോട്ടോ ഷൂട്ടിംഗ് കവർ സോങ് ആയിരുന്നു ഈ ഗാനം. ഈ പാട്ട് വളരെയധികം ജനപ്രീതി നേടിയ ഒന്നാണ്. പേളി-ശ്രീനിഷ് ദമ്പതിമാർക്ക് മനോഹരമായ ഒരു ജീവിതം ആശംസിക്കുകയാണ് ആരാധകർ.

Rate this post

Comments are closed.