നടുവഴിയിൽ ശ്രീനി പിറന്നാൾ ആഘോഷമാക്കി പേർളി!!! ആശംസകൾ നേർന്ന് ആരാധകർ

മലയാളി അല്ലാതിരുന്നിട്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. മിനിസ്ക്രീനിലൂടെ എത്തി ബിഗ് ബോസിലൂടെ മലയാളികൾക്ക് സ്വന്തമായി മാറിയ താരമാണ് ശ്രീനേഷ്. പീന്നിട് മലയാളത്തിന്റെ സ്വന്തമായ പേളിയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയായിരുന്നു. ഇന്ന് ശ്രീനീഷിന്റെ പിറന്നാൾ ആണ്. മനോഹരമായ കുടുംബ ചിത്രത്തിനൊപ്പമാണ് പേളി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

ഹാപ്പി ബർത്ത് ഡേ മൈ ഡിയർ ഹസ്ബൻഡ് ആൻഡ് ലവിങ് ഫാദർ… നീ ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ധൈര്യം ഹാപ്പി ബർത്ത് ഡേ ശ്രീനിഷ്. എന്ന അടിക്കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കുന്ന താരങ്ങൾ പിറന്നാൾ വിശേഷവും സോഷ്യൽമീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

പേളിയുടെ പോസ്റ്റിനൊപ്പം തന്നെ ശ്രീനിഷും തന്റെ പിറന്നാൾ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. രാത്രി 12 മണിക്ക് പേളി വഴിയുടെ നടുക്ക് നിന്ന് ശ്രീനിഷിനോട് ഹാപ്പി ബർത്ത് ഡേ എന്ന് പറയുന്ന വീഡിയോയാണ് ശ്രീനിഷ് പങ്കു വെച്ചിട്ടുള്ളത്. ഇന്ന് എന്റെ 12 മണി ഇങ്ങനെയായിരുന്നു … ക്രേസിയായ ഇവളെയാണ് ഞാൻ വിവാഹം കഴിച്ചത്. അവൾ എനിക്ക് ആശംസകളറിയിക്കാൻ കാർ വഴിയിൽ നിർത്തി.

എന്റെ പ്രിയപ്പെട്ട ചുരുളമ്മയ്ക്ക് നന്ദി എന്നാണ് വീഡിയോയ്ക്ക് താഴെ ശ്രീനിഷ് കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് സോഷ്യൽമീഡിയ വഴി ശ്രീനിഷിന് ആശംസകൾ നേർന്നത്. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് പേളിയും ശ്രീനിയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇവർ തങ്ങളുടെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പേളീഷ് വീഡിയോകൾക്ക് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

Comments are closed.