ഗായിക മഞ്ജരിക്ക്‌ വിവാഹം!! വരൻ ആരെന്ന് അറിയുമോ :ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇന്ത്യൻ പിന്നണി ഗായിക രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം പാടിയാണ് മലയാള പിന്നണി ഗായിക രംഗത്തേക്കുള്ള മഞ്ജരിയുടെയും അരങ്ങേറ്റം. തന്റെ മാസ്മരിക സംഗീതത്തിന്റെ വശ്യത കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി പിന്നീട് മുന്നോട്ടുള്ള കുതിപ്പായിരുന്നു.

ഏകദേശം അഞ്ഞൂറോളം ഗാനങ്ങൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മഞ്ജരി പാടിയിട്ടുണ്ട്. ഏവർക്കും സന്തോഷം പകർന്നു കൊണ്ട് പ്രിയ ഗായിക മഞ്ജരി വിവാഹിതയാവുകയാണ്. മഞ്ജരിയുടെ വിവാഹത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കാനുള്ള തിരക്കിലാണ് സോഷ്യൽ മീഡിയ. ബാല്യകാല സുഹൃത്തായിരുന്ന ജെറിൻ ആണ് വരൻ. തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടക്കുന്നത്.

കല്യാണ ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആയിരിക്കും വിരുന്ന്. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ. ഇരുവരും ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. ഒരു ചിരികണ്ടാൽ ( പൊൻമുടി പുഴയോരം ), പിണക്കമാണോ (അനന്തഭദ്രം ), ആറ്റിൻ കരയോരത്തെ ( രസതന്ത്രം ), കടലോളം വാത്സല്യം (മിന്നാമിന്നിക്കൂട്ടം ), തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളുടെ പിന്നിൽ മഞ്ജരിയുടെ ശബ്ദമാണ്.

പോസിറ്റീവ് എന്ന ചിത്രത്തിലെ ‘ ഒരിക്കൽ നീ പറഞ്ഞു ‘ തുടങ്ങുന്ന ഗാനത്തിൽ ജി വേണുഗോപാലിനൊപ്പം മഞ്ജരി പാടുകയും അഭിനയിക്കുകയും ചെയ്തു. ഐഡിയ സ്റ്റാർ സിംഗർ സീസൺ 8 ലെ വിധി കർത്താവായിരുന്നു മഞ്ജരി. രണ്ടായിരത്തി നാലിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് മഞ്ജരി കരസ്ഥമാക്കിയിരുന്നു. കൂടാതെ മറ്റ് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്

Comments are closed.