വിവാഹശേഷം നേരെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അടുത്തേക്ക്!! സന്തോഷം പങ്കുവെച്ച് മഞ്ജരിയും വരൻ ജെറിനും

സംഗീതത്തിന്റെ മാസ്മരികതകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ പിന്നണി ഗായികയാണ് മഞ്ജരി. ഇന്ത്യൻ പിന്നണി ഗാന രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ഏകദേശം അഞ്ഞൂറോളം ഗാനങ്ങൾ മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മഞ്ജരി ഇതിനോടകം പാടിയിട്ടുണ്ട്

. എന്നാൽ ഇപ്പോൾ തന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു എന്ന് ലൈവിലൂടെ ആരാധകരെ അറിയിക്കുകയാണ് ഗായിക മഞ്ജരി യും ഭർത്താവ് ജെറിനും. ബാല്യകാല സുഹൃത്തുക്കളായിരുന്നു മഞ്ജരിയും ഭർത്താവ് ജെറിനും . തിരുവനന്തപുരത്ത് വച്ചാണ് വിവാഹം നടന്നത്. കല്യാണ ചടങ്ങുകൾക്കുശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം വിരുന്നിനു പോകാനുള്ള തിരക്കിലാണ് ഇരുവരും.

കല്യാണശേഷം പുറത്തുവിട്ട ലൈവിൽ മാജിക് പ്ലാനറ്റിനെക്കുറിച്ചും അവിടെയുള്ള കുരുന്നുകളെ കുറിച്ചും മഞ്ജരി സംസാരിക്കുന്നു. വളരെ കലാപരമായി കഴിവുകളുള്ള കുട്ടികളാണ് അവരെന്നും ദൈവം അനുഗ്രഹിച്ചവരാണെന്നും മഞ്ജരി പറയുന്നു. കൂടാതെ തിരുവനന്തപുരത്തുള്ള എല്ലാവരെയും മാജിക് പ്ലാനറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന് എന്ന് പറഞ്ഞുകൊണ്ടാണ് ലൈവ് തുടങ്ങുന്നത്.

ചുവന്ന കല്യാണ സാരി ഉടുത്ത് വളരെ സിമ്പിൾ ആയ മേക്കപ്പ് ലുക്കിലാണ് മഞ്ജരി മാജിക് പ്ലാനറ്റിലേക്ക് പോകുന്നത്. കുടുംബവുമൊത്ത് മാജിക് പ്ലാനറ്റിലെ കുരുന്നുകളോടൊപ്പം വിവാഹസദ്യ കഴിക്കാൻ സാധിക്കുമെന്നതിൽ സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും. ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജരും പത്തനംതിട്ട സ്വദേശിയുമാണ് ജെറിൻ.

Comments are closed.