‘സ്പൈഡർ മാൻ : ഫൗണ്ട് തബല അറ്റ് ഹോം’ ; നല്ല ഭേഷായി തബല വായിച്ച് വൈറലായി സ്പൈഡർ മാൻ.!! | Playing Tabala In Spider Man costume

Playing Tabala In Spider Man costume: ലോക സിനിമപ്രേക്ഷകരുടെ കുട്ടിക്കാലത്തെ സ്വാധീനിച്ച സിനിമകളിൽ ഏറ്റവും പ്രധാനപ്പെട്ടതിൽ ഒന്ന് ആയിരിക്കണം സ്പൈഡർമാൻ. കുട്ടിക്കാലങ്ങളെ ഏറ്റവും കൂടുതൽ ആകാംക്ഷയുടെയും സാഹസികതയും മുൾമുനയിൽ നിർത്തിയ സൂപ്പർ ഹീറോ ആണ് സ്പൈഡർമാൻ. ഒരു മാർവൽ കഥാപാത്രമായ സ്പൈഡർമാൻ ഇന്ത്യൻ സംഗീത ഉപകരണമായ തബല വായിക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ.

അത്ഭുതം തോന്നുന്നില്ലേ. ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്റർ കിരൺ പാൽ സ്പൈഡർമാന്റെ വേഷത്തിൽ ഇരുന്നു തബല വായിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. ഇതിനോടകം ഈ വീഡിയോയ്ക്ക് ഒരു ലക്ഷത്തിലധികം ലൈക്കും അതിനേക്കാൾ വ്യൂസും ലഭിച്ചു. ക്ലാസിക്കൽ സംഗീതോപകരണമായ തബലയ്ക്ക് പുതിയ രൂപങ്ങൾ നൽകുകയാണ് താരം. ഡിജെയും മറ്റ് ഇലക്ട്രിക് മ്യൂസിക്കുകൾക്കും ജനപ്രിയത കൂടി വരുന്ന കാലത്ത്, സംഗീതത്തിന്റെ സാധ്യത വർദ്ധിച്ചുവരുന്നു. ഈ അവസരത്തിൽമാറ്റവും നൂതനതയും അനിവാര്യം തന്നെ. ഇത്തരത്തിൽ സംഗീതത്തിൽ മാത്രമല്ല വേഷത്തിലും ആകർഷണീയതയും വ്യത്യസ്തതയും കൊണ്ടുവരികയാണ് താരം ചെയ്തിരിക്കുന്നത്.

Playing Tabala In Spider Man costume

ഇന്ത്യൻ സംഗീതോപകരണമായ തബല വായിക്കുന്ന ആംഗലേയനായ സ്പൈഡർമാൻ! വെറൈറ്റി അല്ലേ… ഇതുതന്നെയാണ് കമന്റ് ബോക്സിലൂടെയും വ്യാപകമായി ആളുകൾ പറയുന്നത്. രസകരമായ നാലായിര ത്തിലേറെ കമൻസ് കൊണ്ട് സമ്പന്നമാണ് വീഡിയോ. ഉസ്താദ് പീറ്റർ ഹുസൈൻ ഇൻ ടു തബല വേർഡ്സ്, സ്പൈഡർമാൻ നോ വൺ അറ്റ് ഹോം…എന്നൊക്കെ പറഞ്ഞു സ്പൈഡർമാന്റെ ആരാധന ലക്ഷങ്ങൾ തമാശ സൃഷ്ടിക്കുന്നു. മാർവൽ പ്രൊഡക്റ്റ് ആയ സ്പൈഡർമാനെ വച്ച് ഇന്ത്യൻ തനത് വാദ്യോപകരണമായ തബല കൊണ്ട് പുതിയൊരു ഭാവുകത്വം സൃഷ്ടിക്കുകയാണ് കിരൺ പാൽ. വെസ്റ്റേൺ മ്യൂസിക്കിന്റെ അതിപ്രസരണവും ആസ്വാദനക്ഷമതയും കൂടി വരുന്ന കാലത്ത് മ്യൂസിക്കിന്റെ നവീനമായ ഒരു മാറ്റം പലതിലൂടെയും സൃഷ്ടിക്കുന്ന കലാകാരന്മാരിൽ ഒരാളാണ് കിരൺ. സംഗീതം സൃഷ്ടിച്ചാൽ മാത്രം പോരാ ഇത് പ്രചരിപ്പിക്കുന്നതിലും വലിയ വൈധഗ്ദ്യം വേണം.

അത് അതുപോലെ തെളിയിക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്ററാണ് താരം. വീടിനുള്ളിൽ സ്പൈഡർമാന്റെ വേഷമൊക്കെ അണിഞ്ഞ് ഭേഷായി തബല വായിക്കുകയാണ് കക്ഷി. പോപ്പ് മ്യൂസിക് ഹിറ്റുകൾ സൃഷ്ടിക്കുമ്പോൾ മ്യൂസിക്കിന്റെ മാർക്കറ്റ് കുത്തനെ ഉയരുമ്പോൾ ഒരു ഇംഗ്ലീഷ് സൂപ്പർ ഹീറോയെ വെച്ച് തന്റെ സ്വന്തം ദേശത്തിന്റെ സംഗീതം ഉയർത്തിപ്പിടിക്കുന്ന ഈ കലാകാരനെ അനുമോദിക്കേണ്ടതുണ്ട്. മൂവായിരത്തിലധികം ഫോളോവേഴ്സ് ഉള്ള അമൻ പാൽ തബല എന്ന യൂസർ നെയിമിൽ അറിയപ്പെടുന്ന കിരൺ പാൽ സ്പൈഡർമാന്റെ സ്യൂട്ട് അണിഞ്ഞ് തബല വായിക്കുന്നത് ഇത് ആദ്യത്തെ കാഴ്ചയല്ല. ഇതിനുമുമ്പും ലക്ഷക്കണക്കിന് വ്യൂസ് താരം കൈക്കലാക്കി. തബല മാത്രമല്ല മ്യൂസിഷ്യനും സിങ്ങറും ക്ലാസിക്കൽ സംഗീതജ്ഞനും ആണ് ഇദ്ദേഹം. ഇതിനോടകം തന്നെ ഒട്ടനവധി ഷെയറുകളും മറ്റ് പല സെലിബ്രിറ്റികൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. എന്തായാലും സ്പൈഡർമാൻ തബല വാങ്ങിക്കുന്നത് കാണാനും കേൾക്കാനും ആസ്വാദകർഇനിയും കാത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇത് പുതിയ സംഗീത ഉപാധികൾക്ക് ഒരു തുടക്കം ആയിരിക്കട്ടെ.