എണ്ണ കുടിക്കാതെ നല്ല സോഫ്റ്റ് പൂരി ഉണ്ടാക്കണോ എങ്കിൽ ഇങ്ങനെ ചെയ്തു നോക്കു … തക്കാളി കേടുകൂടാതെ സൂക്ഷിക്കാനും ഇങ്ങനെ ചെയ്താൽ മതി.!! | Poori Tips

ബ്രേക്ഫാസ്റ്റിന് പൂരി ഉണ്ടാകാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പൂരി ഉണ്ടാക്കുമ്പോൾ ധാരാളം എണ്ണ ചെലവാകുന്നത് പൈസ പോകുന്ന കാര്യമാണ്. നല്ല സോഫ്റ്റ് ആയിട്ട് വീർത്തു വരുന്ന അധികം എണ്ണ ഒന്നും കുടിക്കാത്ത പൂരി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ടിപ്പ് നോക്കാം.

ഇതിനായി ആദ്യം ഒരു ബൗളിൽ രണ്ട് കപ്പ് ഗോതമ്പു പൊടി ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവയും രണ്ട് ടേബിൾസ്പൂൺ മൈദയും അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ഇടുക. അടുത്തതായി ഒരു ടീസ്പൂൺ ഏതെങ്കിലും ഓയിലോ കൂടാതെ ഒരു ടീസ്പൂൺ നെയ്യ് കൂടി ഇട്ടതിനുശേഷം എല്ലാം കൂടി ഒന്നു നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക.

ശേഷം വെള്ളമൊഴിച്ച് നല്ല രീതിയിൽ കുഴച്ചെടുക്കുക. ഒരു 20 മിനിറ്റ് നേരം റെസ്റ്റ് ചെയ്യാനായി വച്ചതിനുശേഷം ചെറിയ ചെറിയ ഉരുളകളായി ഉരുട്ടി പരത്തി എണ്ണയിൽ വറുത്ത് കോരി നോക്കൂ. അധികം എണ്ണ ഒന്നും കുടിക്കാതെ തന്നെ പൂരി റെഡിയാക്കി എടുക്കാവുന്നതാണ്. അടുത്തതായി വെണ്ടയ്ക്ക അരിയുമ്പോൾ ചെറിയ ഒരു വഴുവഴുപ്പു ഉണ്ടാകുന്നതിനാൽ നല്ല രീതിയിൽ

അരിഞ്ഞ് എടുക്കാൻ പറ്റാതെ വരുന്നു. അത് ഒഴിവാക്കാനായി ഒരു നാരങ്ങ പകുതി മുറിച്ചതിന് ശേഷം നാരങ്ങയുടെ നീര് കത്തിയുടെ ഇരുവശങ്ങളിലായി പുരട്ടി കൊടുത്താൽ മതിയാകും. കൂടുതൽ ടിപ്സ് കളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video credit : Vichus Vlogs

Comments are closed.