ഓണത്തിന് സമയം ഇല്ലേ??ഞൊടിയിടയിൽ ഓണം സദ്യ സ്പെഷ്യൽ മസാല കറി തയാറാക്കാം

ഈ മസാല കറി ഉണ്ടാക്കാനായി ആദ്യം എടുക്കേണ്ടത് ഗ്രീൻ പീസ് ആണ്. അരകപ്പ് ഗ്രീൻപീസ് തലേ ദിവസം വെള്ളത്തിൽ കുതിർത്തിയിടുക. നന്നായി കുതിർന്ന പാകമായ ഗ്രീൻപീസ് കഴുകി വൃത്തിയാക്കി ഒരു കുക്കറിലേക്കിടുക. അതിലേക്ക് ഗ്രീൻപീസ് വേവാനാവശ്യമായ വെള്ളവും പാകത്തിന് ഉപ്പും ചേർത്തിളക്കി അടുപ്പത്തു വെക്കുക. ഇത് ഒരു വിസിൽവരെ വേവിക്കുക. ഇതിലേക്ക് ചേർക്കാനായി നാളികേരം വറുത്തെടുക്കാനുണ്ട്.

അതിനായി ഒരു പാൻ വെച്ച് വെളിച്ചെണ്ണയൊഴിച്ച് പെരുംജീരകം, കുരുമുളക്, തേങ്ങ എന്നിവ ആവശ്യത്തിന് ചേർത്ത് ഇളക്കിക്കൊടുക്കുക. ശേഷം 2ചെറിയുള്ളിയും കുറച്ചു കറിവേപ്പിലയും ചേർത്ത് വറുക്കുക. ഇനി ഇതിലേക്കാവശ്യമായ മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവയും ചേർത്ത് മൂപ്പിച്ചു തണുക്കാനായി വെക്കുക. ഈ സമയം ഉരുളക്കിഴങ്ങ് വറുക്കാം. അതിനായി 3ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങളാക്കി മുറിച്ചത് കുറച്ചു എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.

അതെ എണ്ണയിൽ ഗ്രീൻപീസ് കൂടെ ഒന്ന് വറുത്തെടുക്കുക. തണുത്ത തേങ്ങാക്കൂട്ട് അരച്ചെടുക്കുക. ഇനി ഈ പാനിലേക്ക് 2സവാള അരിഞ്ഞതും 2 തണ്ട് കറിവേപ്പിലയും ഇടുക. വഴന്നുവന്ന ശേഷം അതിലേക്ക് ആവശ്യത്തിന് ഇഞ്ചി-വെളുത്തുള്ളി ചതച്ചതും മുളകും ചേർത്ത് ഇളക്കുക. നന്നായി വഴന്ന ശേഷം അതിലേക്കാവശ്യമായ മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കി ഒരു തക്കാളി കൂടി ചേർക്കുക. ഇനി ഇതിലേക്ക് ഉരുളക്കിഴങ്ങും ഗ്രീൻപീസും ആവശ്യത്തിന് ഉപ്പും ചേർക്കാം.

ഇനി അരച്ചു വച്ച മസാലയും ആവശ്യത്തിന് വെള്ളവും ചേർത്തിളക്കി തിളപ്പിക്കുക. ശേഷം 1 ടീസ്പൂൺ ഗരം മസാല ചേർത്തിളക്കുക. ഇനി ഇത് വറവിടാനായി ഒരു പാനിലേക്ക് വെളിച്ചെണ്ണയും കുറച്ചു ചെറിയുള്ളി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ട് മൂപ്പിച്ചു മസാലയിലേക്കിട്ട് ഇളക്കിയെടുക്കുക. ടേസ്റ്റി ആയിട്ടുള്ള മസാലക്കറി റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക..!