ലുങ്കിയും ഷർട്ടിനും ഒപ്പം മാസ്സ് പെർഫോമൻസുമായി താര പുത്രിമാർ; പ്രാർത്ഥനയുടെയും നക്ഷത്രയുടെയും വീഡിയോ വൈറൽ ആകുന്നു

സമൂഹമാധ്യമങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് പ്രാർത്ഥന ഇന്ദ്രജിത്തും സഹോദരി നക്ഷത്ര ഇന്ദ്രജിത്തും. തങ്ങളുടേതായ യൂട്യൂബ് ചാനലുകൾ വഴി വീട്ടിലെ വിശേഷങ്ങളും വ്യത്യസ്തമായ വീഡിയോകളും എല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ട്. അതിൽ പ്രാർത്ഥന സംഗീതത്തിന്റെ ലോകത്തേക്ക് ആണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അച്ഛൻ ഇന്ദ്രജിത്ത് സുകുമാരനും അമ്മ പൂർണമ ഇന്ദ്രജിത്തും അഭിനയ മേഖലയിൽ സ്വന്തമായ വ്യക്തിത്വങ്ങൾ

പതിപ്പിച്ചിട്ടുള്ള താരങ്ങളാണ്. എന്നാൽ അച്ഛൻറെയും അമ്മയുടെയും പാത പിന്തുടരാതെ സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുവാൻ ആണ് എന്നും പ്രാർത്ഥന ശ്രമിച്ചിട്ടുള്ളത്. നന്നേ ചെറുപ്പത്തിൽ തന്നെ വളരെയേറെ പക്വതാപരമായ പെരുമാറ്റവും അഭിപ്രായവും എല്ലാം പ്രകടിപ്പിക്കുന്ന മക്കളെപ്പറ്റി തങ്ങൾക്ക് വളരെയധികം അഭിമാനം ഉണ്ടെന്ന് മുൻപേ തന്നെ ഇന്ദ്രജിത്തും പൂർണിമയും വ്യക്തമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബത്തിൽ

നിന്ന് അനുദിനം വ്യത്യസ്തമായ വാർത്തകളാണ് പുറത്തു വരാറുള്ളത്. കഴിഞ്ഞദിവസം പ്രാർത്ഥന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ റീൽസ് ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. ഗിത്താറിന്റെ നാഥത്തിന് ഒപ്പം മനോഹരമായ ഗാനം ആലപിക്കുന്ന പ്രാർത്ഥനയുടെ വീഡിയോ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോൾ അതിനുശേഷം സഹോദരി നക്ഷത്രയ്ക്ക് ഒപ്പമുള്ള പുതിയ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രാർത്ഥന.

ഇക്കുറി ഒരു ഡാൻസ് പെർഫോമൻസ് ആയാണ് പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയ കീഴടക്കാൻ എത്തിയിരിക്കുന്നതും.ലുങ്കിയും ഷർട്ടിനും ഒപ്പം കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ടുള്ള ഇരുവരുടെയും ഡപ്പാംകൂത്ത് വീഡിയോ വളരെ പെട്ടെന്ന് തന്നെ സൈബർ ഇടങ്ങളിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. നിരവധിപേരാണ് താരപുത്രിമാരുടെ വീഡിയോയ്ക്ക് ലൈക്കും കമൻറ്മായി രംഗത്തെത്തിയിരിക്കുന്നത്.മാസ്സ് പെർഫോമൻസ് എന്നാണ് അധികമാളുകളും കമൻറ് ആയി നൽകിയിരിക്കുന്നത്.

Comments are closed.