ഫീൽ നിറഞ്ഞ ഗാനവുമായി പ്രാർത്ഥന;പാട്ടേറ്റെടുത്ത് ആരാധകർ വൈറലായി വീഡിയോ

സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞ താരങ്ങളാണ് നടി പൂർണിമ ഇന്ദ്രജിത്തും മകൾ പ്രാർത്ഥന ഇന്ദ്രജിത്തും. വേറിട്ട അഭിനയശൈലിയും അവതരണമികവും കൊണ്ടാണ് പൂർണിമ ആരാധകരെ സ്വന്തമാക്കിയത്. പ്രാർത്ഥനയാകട്ടെ, പാട്ടുപാടി മലയാളിഹൃദയം കീഴടക്കിയിരിക്കുകയാണ്. അടുത്തിടെ സൈമ അവാർഡിൽ പിന്നണി ഗായികയ്ക്കുളള അവാർഡും പ്രാർത്ഥന നേടിയിരുന്നു. ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി

അവാര്‍ഡ്‌ സൈമ നെറ്റിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. മലയാള സിനിമയിൽ നിന്നും മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയത് പ്രാർത്ഥനയാണ്. ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ചിരിക്കുന്ന പുതിയ ഇൻസ്റ്റാഗ്രാം റീലാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മറുവാത്തേ പേശാതെ എന്ന ഗാനമാണ് പ്രാർത്ഥന ഇത്തവണ സെലക്ട് ചെയ്തിരിക്കുന്നത്. വളരെ ഭാവാർദ്രമായി പാടുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ഒട്ടേറെ പേരാണ് അഭിനന്ദങ്ങളുമായ്

കമ്മന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. കമ്മന്റ് ബോക്സ് ലവ് ചിഹ്നം കൊണ്ട് നിറയുകയാണ്. പാട്ടു മാത്രമല്ല, ഡാൻസും തനിക്ക് വഴങ്ങുമെന്ന് പ്രാർത്ഥന ഇതിനു മുൻപ് തന്നെ തെളിയിച്ചുകഴിഞ്ഞു. അമ്മയെപ്പോലെ തന്നെ മികച്ചൊരു ഫാഷൻ സെൻസുള്ള പ്രാർത്ഥന സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഫോട്ടോസെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമാകുന്നത്. പൂർണിമയും പ്രാർത്ഥനയും ഒന്നിച്ചുള്ള ഫോട്ടോസും വീഡിയോകളും കാണുമ്പോൾ പലപ്പോഴും

ആരാധകർ ആശ്ചര്യപ്പെടാറുണ്ട്. പ്രാർത്ഥനയ്ക്കും സഹോദരി നക്ഷത്രയ്ക്കും അമ്മ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് പൂർണിമ. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിൽക്കുന്നൊരാൾ തന്നെ.. മക്കൾക്കൊപ്പം കൂടിയാൽ പിന്നെ പൂർണിമയും അവരിലൊരാളായി മാറുകയാണ് പതിവ്. അവരുടെ പ്രായത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ പൂർണിമയ്ക്ക് മടിയേ ഇല്ല. തന്റെ മക്കൾക്ക് മാത്രമല്ല അവരുടെ കൂട്ടുകാർക്കും പൂർണിമ വളരെ നല്ല സുഹൃത്താണ്. കൊച്ചിയിൽ പ്രാണ എന്ന ഫാഷൻ ബിസിനസ് സംരംഭവും പൂർണിമയ്ക്കുണ്ട്.

Comments are closed.