അച്ഛന്റെ തോളിലിരുന്ന് ജോർദാൻ സവാരി, വീഡിയോയുമായി പിന്നാലെ അമ്മ ; സോഷ്യൽ മീഡിയയിൽ തിളങ്ങി പൃഥ്വിരാജും മകൾ അല്ലിയും

മലയാളികളുടെ എക്കാലത്തെയും പ്രിയ താരകുടുംബമാണ് പൃഥ്വിരാജിന്റെ. പൃഥ്വിയും സുപ്രിയയും ആരാധകർക്ക് സ്വന്തം കുടുംബത്തിലെ അം​ഗങ്ങളെപ്പോലെയാണ്. ഇരുവരും സിനിമ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരം ദമ്പതികളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരദമ്പതികൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. അല്ലിയെ തോളിൽ എടുത്തുകൊണ്ട് പൃഥ്വിരാജ് നടന്നുപോകുന്ന വീഡിയോയാണ് സുപ്രിയ പങ്കുവെച്ചിട്ടുള്ളത്. അല്ലി എന്നാണ് മകൾ അലംകൃതയെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

പൃഥ്വിരാജിനോടും സുപ്രിയയോടുമുള്ള അതേ സ്നേഹം ആരാധകർക്കും സിനിമസ്നേഹികൾക്കും മകൾ അല്ലിയോടും മുണ്ട്. പൃഥ്വിയുടേയും സുപ്രിയയുടേയും സമൂഹമാധ്യമങ്ങളിലൂടെ അല്ലി എന്ന് വിളിപ്പേരുള്ള അലംകൃത എല്ലാവർക്കും സുപരിചിതമാണ്. അല്ലിയുടെ മുഖം അധികാമാർക്കും പരിചയമില്ലങ്കിലും സുപരിചിത തന്നെയാണ് കുട്ടിതാരം. ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള പൃഥ്വിരാജിനെ കാണാൻ കഴിഞ്ഞ ദിവസമാണ് സുപ്രിയയും അലംകൃതയും നാട്ടിൽ നിന്ന് പുറപ്പെട്ടത്.

യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ സുപ്രിയ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നു. അച്ഛന്റെയും മകളുടെയും വീഡിയോ ജോർദാനിലെ പെട്രയിൽ നിന്നുമാണ് സുപ്രിയ ചിത്രീകരിച്ചിരിക്കുന്നത്.. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായാണ് പെട്ര അറിയപ്പെടുന്നത്. ലോക പൈതൃകപ്പട്ടികയിൽ പെട്ര ഇടം നേടിയിട്ടുമുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരമെന്നാണ് പറയപ്പെടുന്നത്. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് ഇന്ന് പെട്ര നഗരം നിലകൊള്ളുന്നത്. അഭിനയത്തിലും സംവിധാനത്തിലും പൃഥ്വീ തിളങ്ങുമ്പോൾ സിനിമാ നിർമ്മാണത്തിലും വിതരണത്തിലുമാണ് സുപ്രിയ മുൻപന്തിയിൽ നിൽക്കുന്നത്.

Comments are closed.