ആരാണ് ശരിക്കും തകർത്തത്.? നീരജിന്റെ നമ്മ സ്റ്റോറീസ് ചലഞ്ച് പൊളിച്ചടുക്കി സാനിയയും പ്രിയ വാര്യരും.!!

നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ‘നമ്മ സ്റ്റോറീസ്’ എന്ന ഹിറ്റ് ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘നമ്മ സ്റ്റോറീസ്’ വീഡിയോയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിനു ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലെ യുവ റാപ്പര്‍മാര്‍ ഒരുമിച്ചാണ് പാട്ടിൽ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തില്‍ നിന്ന് നീരജ് മാധവും തമിഴില്‍ നിന്ന് അറിവും കന്നടയില്‍ നിന്ന് സിരി നാരായണും തെലുങ്കില്‍ നിന്ന് ഹനുമാന്‍കൈന്‍ഡുമാണ് പാടി തകർത്തിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങിയതു മുതൽ പ്രേക്ഷകരുടെ മനംകവർന്ന് ട്രെൻഡിങ്ങിൽ തുടരുകയാണ്. നീരജിന്റെ നമ്മ സ്റ്റോറീസ് ചലഞ്ച് ഏറ്റെടുത്ത് രവധിപേരാണ് രംഗത്തെത്തിയത്. നമ്മ സ്റ്റോറീസ് ചലഞ്ചിന് സ്റ്റൈലൻ ഡാൻസുമായി നടി സാനിയ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സാനിയക്ക് വെല്ലുവിളിയായി പ്രിയ വാര്യരും നമ്മ സ്റ്റോറീസ് ചലഞ്ച് ഏറ്റെടുത്ത് എത്തിയിരിക്കുകയാണ്. ആരാണ് ശരിക്കും തകർത്തത് എന്ന സംശയത്തിലാണ് മലയാളി പ്രേക്ഷകർ. രണ്ടുപേരും തകർത്തവതരിപ്പിച്ചിട്ടുണ്ട്. നിരവധിപേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി രംഗത്തെത്തികൊണ്ടിരിക്കുന്നത്. റഷ്യയിൽ സുഹൃത്തുക്കൾക്കൊപ്പം അവധിയാഘോഷിക്കുന്ന തിരക്കിലാണ് നടി പ്രിയ വാര്യർ.

ഇതിനിടയിലാണ് ‘നമ്മ സ്റ്റോറീസ്’ എന്ന ആൽബത്തിൽ നടൻ നീരജ് മാധവ് ആലപിച്ച ഭാ​ഗത്തിന് താരം ചുവടുവെച്ചിരിക്കുന്നത്. കേരള സാരിയുടുത്ത് റഷ്യൽ തെരുവിലൂടെയുള്ള താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കേരള സാരിയിൽ കിടിലൻ ഡാൻസുമായി തന്നെയാണ് മലയാളികളുടെ സ്വന്തം നടി സാനിയയും വന്നിരിക്കുന്നത്. എന്തായാലും രണ്ടുപേരും വീഡിയോയിൽ തകർത്താടിയിരിക്കുയാണ്.

Comments are closed.