പാടാത്ത പൈങ്കിളി സീരിയലിലെ കണ്മണി ആളാകെ മാറി പോയല്ലോ!! ഗ്ലാമർ ലുക്കിൽ കണ്മണി.. ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ.!!

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മനീഷ മഹേഷ്. ഒരുപക്ഷെ അങ്ങിനെ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല. കണ്മണി എന്ന് പറഞ്ഞാൽ പലരും അറിയും. ഏഷ്യാനെറ്റ് പരമ്പര പാടാത്ത പൈങ്കിളിയിലെ കൺമണിയെ അറിയാത്ത വീട്ടമ്മമാർ ഉണ്ടാകില്ല എന്നുവേണം പറയാൻ. മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് പാടാത്ത പൈങ്കിളി എന്നത്.

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ കൺമണി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നത് മനീഷ മഹേഷ് ആണ്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ കഥാപാത്രമാണ് കണ്മണി എന്നത്. മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരത്തിന് ഇന്ന് നിരവധി ആരാധകരാണുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ മനീഷ മഹേഷ് ഒരു തനി നാടൻ പെൺകുട്ടിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. എന്നാൽ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിരവധിപേരാണ് ചിത്രത്തിന് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്. മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളുമായി താരം നേരത്തെ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ വീണ്ടുമെത്തിയിരിക്കുകയാണ് താരം. മനീഷ പങ്കുവയ്ക്കുന്ന വിവശേഷങ്ങളും ചിത്രങ്ങളും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.

Comments are closed.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications