മഞ്ഞ ശലഭം പോലെ മനോഹരിയായി താരം!! വൈറൽ ചിത്രങ്ങൾ കാണാം

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് എന്നപോലെതന്നെ ബോളിവുഡ് സിനിമാലോകത്തും നിരവധി സിനിമാ ആസ്വാദകരുടെ പ്രിയങ്കരിയായി മാറിയ നായികയാണല്ലോ റാഷി ഖന്ന. തമിഴ്, തെലുങ്ക്, ഇൻഡസ്ട്രികളിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് എങ്കിലും ജോൺ എബ്രഹാം നായകനായി എത്തിയ മദ്രാസ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് റാഷി ഖന്ന അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്.

തുടർന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ ചുരുക്കം ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിലും ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലും താരം അഭിനയിച്ചതോടെ മലയാള സിനിമ ലോകത്തും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ താരമായി ഇവർ മാറുകയായിരുന്നു. മാത്രമല്ല വേൾഡ് ഫേമസ് ലവർ എന്ന സിനിമയിൽ വിജയ് ദേവരക്കോണ്ടയുടെ നായികയായി എത്തിയതോടെ കരിയറിൽ വലിയൊരു മുന്നേറ്റം ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

അഭിനയത്തോടൊപ്പം തന്നെ പിന്നണി ഗായിക രംഗത്തും തന്റെ കലാ മുദ്ര പതിപ്പിച്ച താരത്തിന് വ്യത്യസ്ത ഇൻഡസ്ട്രികളിലായി ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരം പലപ്പോഴും തന്റെ മോഡേൺ ആൻഡ് വെസ്റ്റേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരാറുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളിൽ വളരെ രസകരമായ ക്യാപ്ഷനുകളിൽ പങ്കുവെക്കുന്ന ഇത്തരം ഫോട്ടോഷൂട്ടിൽ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

എന്നാൽ ഇപ്പോഴിതാ മഞ്ഞ നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. അധികം ആഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ലാതെ പ്ലെയിൻ ലുക്കിലുള്ള ഈയൊരു ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ” യെല്ലോ യെല്ലോ വൺ ഹാപ്പി ഫെല്ലോ” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ഈ ഒരു ചിത്രം ധനുഷ് നായകനായി എത്തുന്ന “തിരിച്ചിട്രമ്പലം” എന്ന പുതിയ തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായുള്ള ചടങ്ങിന് വേണ്ടിയാണ് താരം ധരിച്ചിട്ടുള്ളത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ താരത്തിന്റെ പുതിയ സിനിമക്ക് നിരവധി പേരാണ് ആശിർവാദങ്ങളുമായി എത്തുന്നത്.

Comments are closed.