സോഫ്റ്റ്‌ റവ ലഡ്ഡു .!! എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾക്കൊണ്ട് രുചിയുള്ള പലഹാരം ഉണ്ടാക്കിയാലോ.!! Soft Rava Laddu And Thariunnda

ഒരു കടായി ചൂടാക്കി അതിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. അലിഞ്ഞ നെയ്യിലേക്ക് കാൽ കപ്പ് കശുവണ്ടി ചേർത്ത് ചെറുതായി വഴറ്റുക. ഇതിലേക്ക് കാൽ കപ്പ് കിസ്മിസ് ചേർത്ത് റോസ്റ്റ് ചെയ്യാം. കശുവണ്ടിയും കിസ്മിസ്സും ഇല്ലെങ്കിൽ തേങ്ങ വെച്ച് മാത്രവും ലഡ്ഡു തയാറാക്കാം.

വറുത്ത കശുവണ്ടിയും കിസ്മിസും കോരി മാറ്റുക. ബാക്കി നെയ്യിൽ 2 കപ്പ് റവ കരിഞ്ഞു പോകാതെ ചെറുതീയിൽ നിറം മാറാതെ അഞ്ചു മിനിട്ടോളാം വറുക്കുക. അധികമാവരുത്. വറുത്ത റവ വേറെ പാത്രത്തിലേക്ക് മാറ്റിവെക്കുക. വറുത്ത പാത്രത്തിന്റെ ചൂടിൽ റവ അധികം മൂക്കാതിരിക്കാനാണിത്.

ഒരു കാടായി ചൂടാക്കി ചെറുതീയിൽ ഒരു കപ്പ് പഞ്ചസാര (മധുരമനുസരിച്) ചേർക്കുക. കാൽ കപ്പ് വെള്ളം, ഒന്നര കപ്പ് തേങ്ങ ചിരവിയത് (ഇഷ്ടനുസരണം) എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. പഞ്ചസാര അധികം മൂക്കും മുന്നേ തേങ്ങ ചേർക്കണം. 5-6 മിനിറ്റ് ചെറുതീയിൽ വച് വേവിക്കുക.

ഇതിലേക്ക് വറുത്തു വെച്ച റവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അല്പം നനഞ്ഞ പരുവത്തിൽ തീ ഓഫ്‌ ചെയ്യാം. അധികം വരണ്ടു പോയാൽ ലഡു സോഫ്റ്റായി കിട്ടില്ല. അര ടീസ്പൂൺ ഏലക്ക പൊടിയും ഒരു ടീസ്പൂൺ നെയ്യും (ആവശ്യമെങ്കിൽ) ചേർത്ത് കൊടുക്കാം. ഇതിലേക്ക് വറുത്തു വെച്ച നട്സും ചേർത്ത് മിക്സ്‌ ചെയ്യുക. ചൂടോടെ തന്നെ ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കുക. തണുത്തു കഴിഞ്ഞാൽ ഒരുട്ടാൻ ബുദ്ധിമുട്ട് ആവും. സോഫ്റ്റായ റവ ലഡ്ഡു റെഡി!