മാസ്ക് വച്ച് എങ്ങനെ എലിയെ തുരത്താം😱😱😱ഇതാ ഒരു കിടിലൻ ഐഡിയ

കോവിഡ് കാലം ആയത് കൊണ്ട് തന്നെ നമ്മൾ എല്ലാവരും ഒരുപാട് മാസ്ക് ഉപയോഗിക്കുന്നവർ ആയിരിക്കും, കുറച്ചു കാലമായി മാസ്ക് നമ്മുടെ നിത്യ ജീവിതത്തിൻ്റെ ഭാഗമാണ്. ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയാറോ അല്ലെങ്കിൽ കത്തിക്കാറോ ആണ് പതിവ്.

എന്നാല് മാസ്ക് ഉപയോഗിച്ച് ചെയ്യാൻ പറ്റിയ കിടിലൻ ഒരു കാര്യം ആണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ മനോഹരമായി പങ്കുവെക്കുന്നത്.ആദ്യം ഉപയോഗിച്ചതോ അല്ലാത്തതോ ആയ ക്ലിനിക്കൽ മാസ്ക് എടുക്കുക. എന്നിട്ട് അതിൻ്റെ ഒരു വശം കട്ട് ചെയ്യുക, അപ്പൊൾ ഉള്ളിലെ മസ്‌കിൻ്റെ രണ്ട് ലെയർ കാണാം. കട്ട് ചെയ്ത ഭാഗത്തെ മസ്കിൻ്റെ വള്ളി മാറ്റി വെക്കുക. ഇനി ഒരു കഷ്ണം ബിരിയാണിയിൽ ഒക്കെ ഇടുന്ന പട്ട എടുക്കുക, എന്നിട്ട് അത് പൊടിച്ചെടുക്കക. തുടർന്ന് പട്ടയുടെ പൊടി ഒരു വശം തുറന്ന മാസ്കിൻ്റെ ഉള്ളിൽ ഇടുക.

ഇനി നമ്മുടെ വീട്ടിലുള്ള ഉണക്കമുളക് എടുക്കുക. ഉള്ളിൽ കുരു ഇല്ലാത്ത, ചപ്പായ മുളക് എടുക്കാൻ ശ്രദ്ധിക്കുക. ഈ മുളക് മിക്സിയിൽ പൊടിച്ചെടുക്കക. ഈ പൊടിച്ച മുളക് പൊടി കൂടി മാസ്‌കിൻ്റെ ഉള്ളിൽ ഇടുക. എന്നിട്ട് മാസ്ക് നന്നായി കെട്ടുക. ഉണക്ക മുളകിൻ്റെയും പട്ടയുടെയും മണം എലിക്ക് തീരെ ഇഷപെടാത്തത് കൊണ്ട് ഇത് വെക്കുന്ന ഇടത്ത് എലി വരില്ല.

ഇക്കാരണത്താൽ നമ്മുടെ വീട്ടിലെ സ്റ്റോർ റൂമിലും മറ്റ് എലി വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ എല്ലാം ഇത്തരത്തിൽ കൊണ്ട് വച്ചാൽ എലിയുടെ ശല്യം ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാം.

Comments are closed.