മലയാള സിനിമ രംഗവുമായി ബന്ധപ്പെട്ട് അനേകം ഗായകരുണ്ട് . പാട്ടുകളെ വളരെ അധികം ഇഷ്ടപ്പെടുന്ന മലയാളികൾക്ക് അതിനാൽ തന്നെ ഗായകരോടും ഒരു പ്രത്യേക ഇഷ്ടമുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗായികയുടെ ഒരു കുട്ടിക്കാല ചിത്രമാണ് ഇത്. ഇത് ആരെന്ന് കണ്ടെത്താമോ??
വ്യത്യസ്തമായ രീതിയിൽ എല്ലാവിധ പാട്ടുകളും ഒരുപോലെ പാടുവാൻ കഴിവുള്ള ഒരു ഗായികയുടെ ചെറുപ്പകാലത്തെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത്. ഇത് ആരെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. വളരെ നാണം കുണുങ്ങിയായി നിൽക്കുന്ന ഈ പെൺകുട്ടി ആരെന്ന് മനസ്സിലായോ?? മറ്റാരുമല്ല റിമിടോമിയാണ്
പിന്നണി ഗായിക, അഭിനേത്രി, അവതാരിക എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ മലയാളികൾക്ക് ഏറെ പരിചിതയാണ് റിമി ടോമി.റിമി ടോമിയുടെ ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും വാനോളം പുകഴ്ത്തലും ഈ ഗാനം നേടി.പിന്നണി ഗാന രംഗത്ത് മാത്രമല്ല മലയാള സിനിമ അഭിനയത്തിലും റിമിടോമി തൻറെ പ്രാവീണ്യവും കഴിവും തെളിയിച്ചിട്ടുണ്ട്.
റിമി ടോമി അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കൂടാതെ പല ടിവി ചാനൽ പ്രോഗ്രാമുകളിൽ അവതാരിക റോളിലും റിമി തിളങ്ങിയിട്ടുണ്ട്.