മനോഹര ലുക്കിൽ ഒരു വീട്!!!!3000 ചതുരശ്ര അടിയിൽ മനോഹര ഭവനം

ഇന്ന് നമ്മൾ 3000 ചതുരശ്ര അടിയുള്ള പ്രകൃതിയോട് ഇങ്ങങ്ങിയ വീടാണ് പരിചയപ്പെടാൻ പോകുന്നത്. നല്ല ഡിസൈൻസ് ഉപയോഗിച്ച് കിടിലനായിട്ടാണ് സിറ്റ് ഔട്ട്‌ ആർക്കിടെക്ട് ഒരുക്കിരിക്കുന്നത്. പുഴയുടെ അരികെ തന്നെയായത് വീടിന്റെ ഉള്ളിൽ നിന്നുമുള്ള കാഴ്ച്ചകൾ അതിമനോഹരമാണ്. ഈ വീടിന്റെ മറ്റൊരു മനോഹാരിതയാണ് ക്ലോസ് വെന്റിലേഷൻ. വീടിന്റെ പല ഭാഗങ്ങളിൽ ക്ലോസ് വെന്റിലേഷൻ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നല്ല തണുത്ത കാറ്റുകൾ വീടിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാണ് പോകുന്നത്.

ലിവിങ് ഏരിയയിലേക്ക് വരുകയാണെങ്കിൽ ഇന്റീരിയർ വർക്കുകളൊക്കെ നല്ല രീതിയിലാണ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുമാത്രമല്ല അത്യാവശ്യം ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന കുറച്ച് ഫർണിച്ചറുകളും ഇവിടെ ഒരുക്കിട്ടുണ്ടെന്ന് പറയാം. ഒരു സാധാരണക്കാരൻ ആഗ്രെഹിക്കുന്ന രീതിയിലാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഡൈനിങ് ഏരിയയിലേക്ക് വരുകയാണെങ്കിൽ അത്യാവശ്യം നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടം കാണാൻ സാധിക്കും. ഡൈനിങ് ഏരിയയുടെ അടുത്ത് തന്നെയാണ് മോഡ്ലർ അടുക്കള സെറ്റ് ചെയ്തിരിക്കുന്നത്. ആവശ്യത്തിലധികം സ്റ്റോറേജ് യൂണിറ്റുകളും, കബോർഡുകളും വെച്ചിട്ടുള്ളതിനാൽ വളരെയധികം മനോഹരമാക്കിട്ടുണ്ട്. അതുമാത്രമല്ല അടുക്കളയിൽ നിൽക്കുന്നവർക്ക് ആവശ്യത്തിലധികം സ്പേസാണ് നൽകിരിക്കുന്നത്. അടുക്കളയാണെലും, ഡൈനിങ് ഏരിയ ആണേലും, ലിവിങ് ഏരിയ ആണേലും എല്ലാം ഓപ്പൺ ആണ്.

ഫസ്റ്റ് ഫ്ലോറിലെ റൂമാണ് ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. റൂമിൽ നിന്നും നോക്കുമ്പോൾ മനോഹരമായ കാഴ്ച്ചകളാണ് കാണാൻ സാധിക്കുന്നത്. റൂം പറയുകയാണെങ്കിൽ അത്യാവശ്യം വലുതും കൂടാതെ അറ്റാച്ഡ് ഒരു ബാത്രൂമുണ്ട്. മുറികൾക്കെല്ലാം ഇണങ്ങിയ പെയിന്റുകളാണ് നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ മനോഹാരിത വർധിപ്പിക്കുന്നു എന്ന് പറയാം. തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് 11*32 മീറ്റർ പ്ലോട്ടിലാണ് നിർമ്മിച്ചിരിക്കുന്നത്.