ലോട്ടറി അടിച്ച് റിയാസ് 😱😱91ആം ദിവസം വരെ പുറത്താകില്ല!! ട്വിസ്റ്റിന് കാരണം നോമിനേഷൻ ഫ്രീ കാർഡ്

ബിഗ്‌ബോസ് മലയാളം സീസൺ ഫോർ മുന്നോട്ട് പോകുന്നത് അത്യന്തം ആകാംക്ഷകൾ മാത്രം സൃഷ്ടിച്ചതാണ്. ആരൊക്കെ ഇനിയുള്ള ദിവസങ്ങളിൽ പുറത്താകും എന്നുള്ള സസ്പെൻസ് സജീവമാകാവേ ആരും കൊതിക്കുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് റിയാസ് സലീം.

ഒരുവേള എല്ലാവരിലും നിന്നും അഭിനന്ദനങ്ങൾ നേടിയാണ് റിയാസ് സ്വപ്നതുല്യമായ ഈ നേട്ടത്തിന് അവകാശിയായി മാറിയത്.ഈ ആഴ്ചത്തെ കോൾ സെന്റർ ടാസ്ക്കിൽ അത്ഭുതകരമായ പ്രകടന മികവ് പുറത്തെടുത്താണ് റിയാസ് സലീം സുവർണ്ണ നേട്ടത്തിലേക്ക് എത്തിയത്.നോമിനേഷൻ ഫ്രീ കാർഡ് ലഭിച്ച റിയാസ് ഇതോടെ സീസണിലെ 91ആം എപ്പിസോഡ് വരെ ഇനി പുറത്താകില്ല.ഇത്തവണ നടക്കുന്ന വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഈ നേട്ടം സമ്മാനിക്കുമെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ചതാണ്.

അതേസമയം ഈ ഫ്രീ കാർഡ് ഉപയോഗിക്കാൻ റിയാസ് സലീമിന് അവസരം നെക്സ്റ്റ് ആഴ്ച മുതൽ മാത്രമാണ്. ഇന്നലെ ബിഗ് ബോസ്സ് വീട്ടിലേക്ക് എത്തിയ മോഹൻലാൽ തന്നെയാണ് ഈ ഒരു ഫ്രീ കാർഡ് റിയാസ് നേടിയ കാര്യം വിശദാമാക്കിയത്. ഈ ആഴ്ച പൂർത്തിയായ ശേഷം ആ കാർഡ് യൂസ് ചെയ്യാൻ റിയാസ് സലീമിന് കഴിയുമെന്നാണ് മോഹൻലാൽ അറിയിച്ചത്.

എന്നാൽ ശ്രദ്ധേയമായ കാര്യം ഈ ആഴ്ച റിയാസ് പുറത്താകുമോ എന്നതാണ്. ഈ ആഴ്ചത്തെ സർപ്രൈസ് തീരുമാനം റിയാസ് സലീമിന് പണിയായി മാറുമോ എന്നുള്ള ആകാംക്ഷ വീണ്ടും സജീവമായി മാറുകയാണ്.

Comments are closed.