ബിഗ്‌ബോസ് വീട്ടിൽനിന്നും പോയാലും ഞാൻ നിങ്ങളെ വിളിക്കില്ല 😱😱😱ലക്ഷ്മി പ്രിയയോടുള്ള കലിപ്പ് വിശദമാക്കി റിയാസ്

മലയാളികൾ എല്ലാം തന്നെ ബിഗ്‌ബോസ് ആവേശത്തിലാണ്. ആരാകും ഇനി ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുക എന്നുള്ള ചോദ്യം ഒരുവേള എല്ലാ ബിഗ് ബോസ്സ് പ്രേക്ഷരിലും സസ്പെൻസ് ആയി മറയുകയാണ്. ഓരോ എപ്പിസോഡ് ശേഷവും എന്താകും ബിഗ്‌ബോസ് വീട്ടിൽ നടക്കുക എന്നുള്ള പ്രവചനാതീതമാണ്‌.

അതേസമയം ബിഗ് ബോസ്സ് സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഏറ്റവും അധികം ചർച്ചാ വിഷയമായി മാറുന്നത് ഡോക്ടർ റോബിന്റെ വീട്ടിൽ നിന്നുള്ള പുറത്താകൽ തന്നെ.എല്ലാവരും വളരെ അധികം ഇഷ്ടപെട്ട റോബിന്റെ ഈ ഒരു ഷോക്കിംഗ് മടക്കം ആരും തന്നെ ഒരുവേള പ്രതീക്ഷിച്ചില്ല. എന്നാൽ റിയാസ് അടക്കമുള്ളവരുമായി തർക്കത്തിലായി ബിഗ്‌ബോസ് നിയമം അടക്കം തെറ്റിച്ച റോബിൻ നാല് ആഴ്ചകൾ ബിഗ്‌ബോസ് വീട്ടിൽ ശേഷിക്കെയാണ് പുറത്തായത്.

പുതിയ ക്യാപ്റ്റൻ അടക്കം എത്തുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള അടുപ്പവും കുറയുന്നതാണ് കാണാൻ കഴിയുന്നത്. അത്‌ തെളിവാണ് റിയാസ് :ലക്ഷ്മി പ്രിയ വാക്ക് തർക്കം.പുതിയ കോൾ സെന്റർ ടാസ്ക്ക് ഇരുവർക്കും ഇടയിൽ സൃഷ്ടിച്ചത് വലിയ തർക്കവും വഴക്കും.ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആരെയെല്ലാം വിളിക്കും എന്നതാണ് പ്രധാനമായി ഉയർന്ന ഒരു ടാസ്ക്ക് നിറഞ്ഞ ചോദ്യം.ഇതിന് വ്യത്യസ്തമായ മറുപടി നൽകി സംസാരിച്ച ഒരാളാണ് റിയാസ് സലീം. തന്റെ ചിലരോടുള്ള എതിർപ്പ് റിയാസ് ഈ ടാസ്ക്കിനിടയിൽ വിശദമാക്കി.

“എനിക്ക് വളരെ കുറച്ച് ഫ്രണ്ട്‌സ് മാത്രമാണ് ഉള്ളത്. എങ്കിലും എന്റെ കാര്യങ്ങളിൽ അവർ എന്നോട് യോജിക്കണം എന്നൊന്നും എനിക്ക് ഇല്ല.പക്ഷേ ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങളെ എതിര്‍ക്കുന്നവരായി അവർ മാറരുത് എന്നുള്ള വാശി എനിക്കുണ്ട്.ഞാൻ പുറത്തിറങ്ങിയാൽ വിളിക്കാതെ പോകുന്ന ഒരാൾ ലക്ഷ്മി ചേച്ചിയാകും. എന്നോട് പല കാര്യങ്ങളിൽ അനുകൂലിക്കാത്ത ഒരാളാണ് ലക്ഷ്മി ചേച്ചി. കൂടാതെ എന്നെ എപ്പോഴും കുട്ടി കുട്ടി എന്നാണ് വിളിക്കുന്നത്. അത് എനിക്കിഷ്ടമല്ല.” റിയാസ് തന്റെ അഭിപ്രായം വിശദമാക്കി.

Comments are closed.