റോബിന്റെ വിധി ഇന്നല്ല നാളെയല്ല!!റോബിൻ സ്‌ക്രീട്ട് റൂമിൽ :റിയാസ് പറഞ്ഞത് പോലെ കാര്യങ്ങൾ നടക്കുമോ

നെഞ്ചിടിപ്പിന്റെ വേഗത കൂടിയ മണിക്കൂറുകൾ പിന്നിട്ട് ഒടുവിൽ പ്രേക്ഷകർ ആ വാർത്ത തിരിച്ചറിഞ്ഞു കഴിഞ്ഞു. ശാരീരികാക്രമണത്തിന്റെ കാര്യത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച്, ബിഗ്ഗ്‌ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ച് മുന്നോട്ടുപോയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥി ഇനി ഈ വീട്ടിൽ തുടരാൻ യോഗ്യനല്ലെന്ന് ബിഗ്ഗ്‌ബോസ് പ്രഖ്യാപിച്ചു കഴിഞ്ഞു. വീടിനും വീട്ടുകാർക്കുമുള്ള സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ജാസ്മിൻ മൂസക്ക് അന്ത്യശാസനയും. ഒരറിയിപ്പുണ്ടാകും വരെ റോബിനെ സീക്രട്ട് റൂമിൽ പാർപ്പിച്ചിരിക്കുകയാണ്.

എന്നാൽ വീട്ടിനകത്ത് നടക്കുന്ന സംഭവങ്ങളൊന്നും കാണാനുള്ള സൗകര്യം റോബിന് നൽകിയിട്ടില്ല. ബിഗ്ഗ്‌ബോസ്സിന് ഇത് തീരുമാനമെടുക്കാനുള്ള സമയം മാത്രമാണ്. സീക്രട്ട് റൂമിൽ പാർപ്പിച്ചു എന്നു കരുതി റോബിൻ സേഫ് ആയി എന്നർത്ഥമില്ല. വീക്കെണ്ട് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഒരുപക്ഷേ റോബിന് റെഡ് കാർഡ് കൊടുത്ത് പറഞ്ഞുവിടാം. അല്ലാത്ത പക്ഷം റിയാസിന്

തീരുമാനമെടുക്കാനുള്ള അവസരം നൽകാം. എന്തായാലും ഇപ്പോഴാണ് ബിഗ്ഗ്‌ബോസ് വീടിന് ഒരു അനക്കം വെച്ചത്. ഈ സീസൺ കാണാതിരുന്നവർ പോലും ഇപ്പോൾ ബിഗ്ഗ്‌ബോസ് കണ്ടു തുടങ്ങി. കളി തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇനിയും കെട്ടു പോയിട്ടില്ലാത്ത ആത്മ വിശ്വാസത്തോടെ ഡോക്ടർ റോബിൻ ആരാധകർ പറയുന്നത്. ഡോക്ടർ ഷോയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. എന്നാൽ റിയാസ് ഈ കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്നത് കണ്ടറിയണം. അവിടെയാണ് ട്വിസ്റ്റ്. ഒരുപക്ഷേ റിയാസ് റോബിനെ അകത്തേക്ക് കടക്കാൻ അനുവദിക്കും. അല്ലാത്ത പക്ഷം തൊട്ടടുത്ത ആഴ്ച്ച താൻ പുറത്തു പോകുമെന്ന് റിയാസ് ഊഹിക്കുമല്ലോ.

അന്തിമവിധി അറിയാൻ ശനിയാഴ്ച്ച വരെ കാത്തിരിക്കണം. അതേ സമയം ഈയൊരു വിഷയത്തിൽ ജാസ്മിന്റെ പങ്ക് പ്രേക്ഷകർ ചൂണ്ടിക്കാട്ടി കൊണ്ടിരിക്കുകയാണ്. ഹിറ്റടിച്ച് റോബിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ച ജാസ്മിന് തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് ഒരുകൂട്ടരുടെ വാദം. വീട്ടിൽ ബിഗ്ഗ്‌ബോസ് സാമ്രാജ്യം ടാസ്ക്ക് വീണ്ടും തുടരുകയാണ്. ഇന്ന് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും ദിൽഷയും രാജാക്കന്മാർ ആവുന്നുണ്ട്. ബ്ലെസ്ലിയെ വിനയ് ശാരീരികമായി ആക്രമിച്ചു എന്ന രീതിയിലും വാർത്ത വരുന്നുണ്ട്. എന്തായാലും ആവേശകരമായ എപ്പിസോഡുകളാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ് ഷോയിൽ.

Comments are closed.