റോബിൻ കുറ്റങ്ങൾ എണ്ണിപറഞ്ഞ് കൂട്ടാളികൾ :റോബിന്റെ നാളുകൾ അവസാനിക്കുന്നു!!!വീണ്ടും ട്വിസ്റ്റ്

മലയാളികൾ എല്ലാം തന്നെ വളരെ അധികം ആകാംക്ഷയോടെ നോക്കുന്നത് ബിഗ്‌ബോസ് വീട്ടിൽ ഇനിയെന്താണ് നടക്കുക എന്നറിയാൻ വേണ്ടിയാണ്. അത്യന്തം ആവേശകരമായി മുന്നോട്ട് പോകുന്ന ബിഗ്‌ബോസ് സീസണിൽ ആരാകും ജയിക്കുകയെന്നുള്ള പ്രവചനം അസാധ്യമായി മറയുകയാണ്.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തർക്കങ്ങളും അടിയുടെയും പേരിൽ ബിഗ്‌ബോസ് വീട്ടിൽ നിന്നും മറ്റൊരു മത്സരാർഥിയുടെ പുറത്താകലിന് കൂടി കളം ഒരുങ്ങുകയാണ്. അത്‌ മറ്റാരും അല്ല എല്ലാവർക്കും ഏറെ പ്രിയപെട്ടവനായ റോബിൻ തന്നെ. കഴിഞ്ഞ ദിവസം വളരെ അവിചാരിതമായി ബിഗ്ഗ്‌ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ച് മുന്നോട്ടുപോയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന എല്ലാവർക്കിടിയിലും പ്രമുഖനായിട്ടുള്ള മത്സരാർത്ഥി ഇനി ഈ ബിഗ്‌ബോസ് വീട്ടിൽ തുടരാൻ ഒട്ടും യോഗ്യനല്ലെന്ന് ബിഗ്ഗ്‌ബോസ് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടാതെ വീടിനും

വീട്ടുകാർക്കുമുള്ള സുരക്ഷയ്ക്ക് തന്നെ വളരെ അധികം ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിച്ചതിന് ജാസ്മിൻ മൂസക്ക് കടുത്ത അന്ത്യശാസനയും നൽകുകയുണ്ടായി .ഒപ്പം ഒരറിയിപ്പുണ്ടാകും വരെ റോബിനെ സീക്രട്ട് റൂമിൽ പാർപ്പിച്ചിരിക്കുകയാണ്. എന്നാൽ വീട്ടിനകത്ത് നടക്കുന്ന സംഭവങ്ങളൊന്നും കാണാനുള്ള സൗകര്യം റോബിന് ഇതുവരെ യാതൊരു തരത്തിലും നൽകിയിട്ടില്ല. ഒപ്പം ഇനിയുള്ള ദിനങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധയോടെ ബിഗ്ഗ്‌ബോസ്സിന് കടുത്ത തീരുമാനമെടുക്കാനുള്ള സമയം മാത്രമാണ്. സീക്രട്ട് റൂമിൽ പാർപ്പിച്ചു എന്നു കരുതി റോബിൻ സേഫ് ആയി എന്നർത്ഥമില്ല. വീക്കെണ്ട് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഒരുപക്ഷേ റോബിന് റെഡ് കാർഡ് കൊടുത്ത് പറഞ്ഞുവിടാം. അല്ലാത്ത പക്ഷം റിയാസിന് തീരുമാനമെടുക്കാനുള്ള അവസരം നൽകാം.

എന്തായാലും ഇപ്പോഴാണ് ബിഗ്ഗ്‌ബോസ് വീടിന് ഒരു അനക്കം വെച്ചത്. ഈ സീസൺ കാണാതിരുന്നവർ പോലും ഇപ്പോൾ ബിഗ്ഗ്‌ബോസ് കണ്ടു തുടങ്ങി. കളി തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നാണ് ഇനിയും കെട്ടു പോയിട്ടില്ലാത്ത ആത്മ വിശ്വാസത്തോടെ ഡോക്ടർ റോബിൻ ആരാധകർ പറയുന്നത്. ഡോക്ടർ ഷോയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം. എന്നാൽ റിയാസ് ഈ കാര്യത്തിൽ എന്ത് നിലപാട് എടുക്കും എന്നത് കണ്ടറിയണം. അവിടെയാണ് ട്വിസ്റ്റ്

എന്നാൽ ഇപ്പോൾ ബിഗ്‌ബോസ് വീട്ടിലെ മറ്റുള്ളവർ റോബിന്റെ ഭാഗത്ത് നിന്നും സംഭവിച്ച എല്ലാ കുറ്റങ്ങളും പറയുകയാണ്. റോബിൻ ചെയ്ത തെറ്റുകൾ എല്ലാം തന്നെ മറ്റുള്ള മത്സരാർഥികൾ എടുത്ത് പറയുന്നത് ഒരുതരത്തിൽ റോബിൻ ഫാൻസിന് ദഹിക്കാൻ കഴിയുന്നില്ല. റോബിൻ ഫാൻസ്‌ എല്ലാം തന്നെ വൈകാരികമായി ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അടക്കം വിശദമാക്കുന്നുണ്ട്

Comments are closed.