ഭൂമിയോളം താണ് റോബിൻ😮പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ പോയ റോബിന് പലതവണ മാപ്പ് പറയേണ്ടി വന്നു;എല്ലാം കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് കണ്ടോ!!!!

ഡോക്ടർ റോബിന് ഇത്രത്തോളം ചെറുതാകാൻ എങ്ങനെ സാധിക്കുന്നു? എത്ര പേരുടെ മുൻപിലാണ് പലകുറി അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നത്?ബ്ലെസ്ലിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ പോയ ഡോക്ടർ റോബിന് ലഭിച്ച സ്വീകരണം അത്ര നല്ലത് തന്നെയായിരുന്നോ എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

കട്ടൻ വിത്ത് ഇമ്മട്ടി എന്ന അഭിമുഖപരിപാടിക്കിടെ അവതാരകൻ ഡോക്ടർക്ക് ബ്ലെസ്ലിയെ ഫോണിൽ വിളിച്ചുനല്കിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പലതവണ ഡോക്ടർ നേരിട്ട് ബ്ലെസ്ലിയെ വിളിച്ചിരുന്നുവെങ്കിലും കിട്ടിയിരുന്നില്ല. ഫോണിൽ ബ്ലെസ്ലി പറഞ്ഞത് വീട്ടുകാർക്കാണ് ഡാമേജ് ഉണ്ടായത്, എല്ലാ വിഷയങ്ങളും അവരോട് പറഞ്ഞ് ക്ലിയർ ചെയ്യൂ എന്നാണ്. അങ്ങനെ ഡോക്ടർ ബ്ലെസ്ലിയുടെ വീട്ടിൽ എത്തി. അവിടെ വെച്ച് ബ്ലെസ്ലിയുടെ സഹോദരി ഒരു വീഡിയോ എടുക്കാൻ ഡോക്ടറെ നിർബന്ധിക്കുന്നു. വീഡിയോയിലൂടെ തെറ്റ് ഏറ്റുപറയണമെന്ന് സഹോദരി ആവശ്യപ്പെടുന്നു.

പിന്നാലെ ആ സമയം വീട്ടിലുണ്ടായിരുന്ന ബ്ലെസ്ലിയുടെ സഹോദരൻ റോബിനെ നിർബന്ധിപ്പിച്ച് ചില കാര്യങ്ങളിൽ മാപ്പ് പറയിപ്പിക്കുകയാണ്. ബ്ലെസ്ലിയുടെ സ്വഭാവത്തെക്കുറിച്ച് റോബിൻ പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നു എന്ന് എടുത്തുപറയണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെ അടുത്ത സഹോദരനെ വീഡിയോ കോളിൽ വിളിക്കുന്നത് ഡോക്ടർ പറഞ്ഞിട്ട് തന്നെയാണ്. വീഡിയോ ഡിലീറ്റ് ചെയ്യുന്നതോടെ പ്രശ്നം തീർന്നു എന്ന് അദ്ദേഹം പറയുന്നുവെങ്കിലും പിന്നീട് ഒറ്റക്ക് ഒരു സോഷ്യൽ മീഡിയ ലൈവിൽ വന്ന് റോബിനുമായുള്ള പ്രശ്നം തീർന്നു,

പക്ഷെ റോബിൻ ആരാധകർ കാണിക്കുന്ന ചെയ്തികൾ മറന്നുകളയാൻ സാധിക്കില്ലെന്ന് തുറന്നുപറയുകയാണ്. ബ്ലെസ്ലിയുടെ ഉമ്മയ്ക്കും റോബിനോട് അടുത്തിടപെഴകാൻ മടിയായിരുന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ചെല്ലുന്ന ഒരാളോട് ഇങ്ങനെയാണോ പെരുമാറുന്നത്, അയാളെ ഇത്രത്തോളം ഉപയോഗിക്കുന്നത് ശരിയാണോ, ഡോക്ടർ റോബിൻ എന്തിനാണ് ഭൂമിയോളം താഴാൻ പോയത് എന്ന് തുടങ്ങിയുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

Comments are closed.