മലയാളികളുടെ പ്രിയ പ്രണയ ജോഡിയെ കാണാൻ ഓടികൂടി ജനലക്ഷങ്ങൾ!!!ആരതി കൈകൾ പിടിച്ചു റോബിൻ

മലയാള മിനിസ്‌ക്രീനിൽ ചരിത്രം സൃഷ്ടിച്ച ഒരു പ്രോഗ്രാം തന്നെയാണ് ബിഗ്‌ബോസ്. വളരെ അധികം ട്വിസ്റ്റുകൾ ശേഷം അവസാനിച്ച ബിഗ്‌ബോസ് സീസണിൽ ഫോറിൽ ദിൽഷ കിരീടം നേടി എങ്കിലും ഏറ്റവും അധികം കയ്യടികളും പ്രശംസയും നേടിയത് മറ്റാരുമല്ല ഡോക്ടർ റോബിനാണ്. താരം കുറഞ്ഞ സമയം കൊണ്ട് നേടി എടുത്ത ഫാൻസ്‌ ബേസ് ഒരുവേള ആരെയും ഞെട്ടിക്കുന്നതാണ്.

അതേസമയം ബിഗ്‌ബോസ് വീട്ടിൽ നിന്നും ഒരു ഹീറോ പരിവേഷം നേടി പുറത്തേക്ക് വന്ന റോബിൻ പിന്നീട് വലിയ താരമൂല്യം കരസ്‌തമാക്കി. അനേകം ചടങ്ങുകളിൽ അടക്കം എത്താറുള്ള റോബിൻ വലിയ സസ്പെൻസുകൾക്ക് ശേഷമാണ് തന്റെ പ്രണയിനിയും ഭാവി വധുവും ആരെന്ന് വിശദമാക്കിയത്.