റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പോ ര് അവസാനിച്ചു.!!! ഇനി ഇവരാണ് അണ്ണനും തമ്പിയും..!! ബ്ലെസ്ളിയോട് റോബിൻ പറഞ്ഞത് കേട്ട് സന്തോഷത്തോടെ ആരാധകർ

അങ്ങനെ ഡോക്ടർ റോബിനും ബ്ലെസ്ലിയും ഒന്നാവുകയാണ്. ബിഗ്ഗ്‌ബോസ് പ്രേക്ഷകർക്ക് ഇത് ഒരു സന്തോഷവർത്ത തന്നെയാണ്. ബിഗ്‌ബോസ് മലയാളം നാലാം സീസൺ അവസാനിക്കുന്ന വേളയിലാണ് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള പോര് മുറുകുന്നത്. ദിൽഷയെ ചൊല്ലിയായിരുന്നു ഇവർക്കിടയിൽ ഒരു പ്രശ്നം ഉടലെടുക്കുന്നത്. ദിൽഷയെ ജീവന് തുല്യം സ്നേഹിച്ച റോബിന് ബ്ലെസ്ലിയുടെ ചില പ്രവൃത്തികൾ അംഗീകരിക്കാനായില്ല.

ഷോ കഴിഞ്ഞതിന് ശേഷവും ഇരുവരും തമ്മിൽ മിണ്ടിയിട്ടേ ഇല്ല. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖത്തിന് ബ്ലെസ്ലി എത്തിയപ്പോഴാണ് അവതാരകൻ റോബിനെ ഫോണിൽ വിളിച്ച് ബ്ലെസ്ലിക്ക് നൽകിയത്. “വീട്ടുകാരുമായി പറഞ്ഞ് സെറ്റ് ചെയ്താൽ മതി… അവർക്കാണ് ഡാമേജ് ഉണ്ടായത്. എനിക്ക് കുഴപ്പമൊന്നുമില്ല’ എന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. “ഞാൻ വീട്ടിലേക്ക് വരാടാ… എല്ലാം സെറ്റ് ആക്കാം” എന്ന് റോബിനും പറഞ്ഞു.

ഇതോട് കൂടി ബിഗ്‌ബോസിന് ശേഷം റോബിനും ബ്ലെസ്ളിക്കും ഇടയിലുണ്ടായിരുന്ന മഞ്ഞ് പൂർണമായും ഉരുകിയിരിക്കുകയാണ്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏവരും ആഗ്രഹിച്ചിരുന്ന ഒരു കാര്യം തന്നെയാണ് ഇത്. ഡോക്ടർ റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം പൂർണമായും ഉപേക്ഷിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ദിൽഷ ബാംഗ്ലൂരിലേക്ക് മടങ്ങിയത്.

ഈ സീസണിൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒരു മൂവർ സൗഹൃദമാണ് റോബിൻ, ബ്ലെസ്ലി, ദിൽഷ എന്നിവരുടേത്. സൗഹൃദത്തിനിടയിൽ പ്രണയം വന്നപ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഡോക്ടർ റോബിൻ ബ്ലെസ്ലിയുടെ വീട്ടിൽ ചെല്ലുമെന്നും പ്രശ്നങ്ങൾ പറഞ്ഞുതീർക്കുമെന്നും അറിയിച്ചതോടെ ഏവരും വലിയ സന്തോഷത്തിലാണ്. എഴുപതാം ദിവസം ഷോയിൽ നിന്ന് പുറത്തായ ഡോക്ടർ റോബിന് ഇന്നും മലയാളികൾക്കിടയിൽ വലിയ ഫാൻ ബേസാണ് ഉള്ളത്. ഷോയിൽ രണ്ടാം സ്ഥാനമാണ് ബ്ലെസ്ലി നേടിയത്. ഇരുവരും ഒന്നിച്ചുള്ള ഒരു പരിപാടിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.

Comments are closed.