കോഴിക്കോടിനെ ഇളക്കിമറിച്ച് ഡോക്ടർ റോബിൻ😮😮😮റോബിനെ കാണാൻ ദിൽഷയുടെ നാട്ടിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ; അത്ഭുതം വിരിയിച്ച് ഡോക്ടർ റോബിന്റെ ആരാധക സമ്പത്ത്

ഇത് റോബിൻ തരംഗമാണ്… അതെ, കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം ഒഴുകിയെത്തിയത് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കാണാൻ വേണ്ടി മാത്രമായിരുന്നു. മലയാളം സിനിമയിലെ ഒരു താരാരാജാവിനെ കാണാനും ഇന്ന് കേരളത്തിൽ ഇത്രയധികം തിരക്ക് നമുക്ക് കാണാനാവില്ല. അത്രയധികം നമ്മെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയാണ് കോഴിക്കോട് നിന്ന് കണ്ടുകൊണ്ടിരിക്കുന്നത്.

ദിൽഷയുടെ നാടാണ് കോഴിക്കോട്. ദിൽഷ പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ദിൽഷക്കും ഫാമിലിക്കുമൊക്കെ അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലം തന്നെയാണ് കോഴിക്കോടുള്ള ഹൈലൈറ്റ് മാൾ എന്നത്. ആ ഹൈലൈറ്റ് മാളിലേക്കാണ് ഇപ്പോൾ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എത്തിയിരിക്കുന്നത്. ഡോക്ടറുടെ വരവറിഞ്ഞ് നാനാഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഹൈലൈറ്റിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തടിച്ചുകൂടാറുള്ള കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ വേദികളിൽ പോലും ഇത്തരത്തിൽ ഒരു ജനപ്രവാഹം കണ്ട നാൾ മറന്നു.

ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന പ്രേക്ഷകരുടെ പ്രിയതാരത്തിന് ജനങ്ങൾ നൽകുന്ന സ്നേഹവും അദ്ദേഹത്തോടുള്ള ആരാധനയുമാണ് ഈയൊരു വാർത്തയിൽ നിന്നും വ്യക്തമാകുന്നത്. നിറഞ്ഞുകവിഞ്ഞുനിൽക്കുന്ന ഹൈലൈറ്റ് മാളിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്. പ്രേക്ഷകരുടെ ആവേശവും സ്നേഹവും കണ്ട ഡോക്ടർ റോബിൻ വേദിയിൽ തന്റെ എനർജി മുഴുവനായി നൽകി ജനങ്ങളെ സന്തോഷിപ്പിക്കുകയായിരുന്നു. ബിഗ്ഗ്‌ബോസ് മലയാളം എന്ന ഷോയുടെ അവതാരകൻ മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാൽ ആണ്.

എന്നാൽ ബിഗ്ഗ്‌ബോസ് എന്ന് പറയുമ്പോഴേ ഇപ്പോൾ മലയാളികളുടെ മനസിലേക്ക് കടന്നുവരുന്ന മുഖം ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെതാണ്. ആ രീതിയിലുള്ള വലിയൊരു സ്വാധീനമാണ് മലയാളികൾക്കിടയിൽ ഇന്ന് റോബിൻ മച്ചാൻ നേടിയെടുത്തിരിക്കുന്നത്. ഇത്രയധികം ഫാൻ ബേസുള്ള ഒരു താരം മറ്റ് ഭാഷകളിലെ ബിഗ്ഗ്‌ബോസ് ഷോകളിൽ പോലും ഉണ്ടാവില്ല.

Comments are closed.