വൈറലായ തന്റെ ആരാധികയെ കാണാൻ അതിരാവിലെ വീട്ടിലെത്തി ഡോക്ടർ റോബിൻ🥰🥰🥰🥰റോബിൻ മച്ചാനെ കണ്ട് സന്തോഷം പറഞ്ഞറിയിക്കാനാകാതെ ആരാധികയും

ആ വൈറൽ ആരാധികയെ കാണാൻ റോബിൻ മച്ചാൻ നേരിട്ടത്തി. അതെ, എയർപോർട്ടിൽ വെച്ച്‌ ഒരു നോക്ക് തന്റെ ആരാധ്യപുരുഷനെ നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ വൈറൽ ആരാധിക അമ്മുവിനെ കാണാൻ നേരിട്ടത്തുകയായിരുന്നു ഡോക്ടർ റോബിൻ. വെറും എഴുപത് ദിവസങ്ങൾ കൊണ്ടാണ് എണ്ണമറ്റ ആരാധകരെ ഡോക്ടർ റോബിൻ സ്വന്തമാക്കിയത്.

‘ദിസ് ഈസ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ… ആൻഡ് ദിസ് ഈസ് വാട്ട് ഐ ഡൂ’ എന്ന മാസ്റ്റർ ഡയലോഗ് എല്ലാ ബിഗ്ഗ്‌ബോസ് പ്രേക്ഷകരിലേക്കും ഒരു പ്രകമ്പനമായി ഇടിച്ചുകയറുകയായിരുന്നു. കപ്പടിക്കാൻ വേണ്ടി പോയ ഡോക്ടർക്ക് എഴുപതാം ദിവസം ഷോയിൽ നിന്ന് ഗുഡ് ബൈ പറയേണ്ടി വന്നെങ്കിലും പ്രേക്ഷകർ അദ്ദേഹത്തെ അൾട്ടിമേറ്റ് വിജയിയായി പ്രഖ്യാപിച്ചാണ് തിരിച്ച് വരവേറ്റത്. എയർപോർട്ടിൽ വന്നിറങ്ങിയ റോബിൻ മച്ചാന് രാജകീയ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. പോലീസ് സന്നാഹത്തിലാണ് റോബിൻ വീട്ടിലേക്കെത്തിയത്.

എയർപോർട്ടിൽ വെച്ച്‌ റോബിനെ കണ്ട സന്തോഷത്തിൽ പൊട്ടിക്കരഞ്ഞ ഒരു ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിലാകെ വൈറലായി മാറിയിരുന്നു. അമ്മു എന്ന ആ കൊച്ചുപെൺകുട്ടിക്ക് റോബിനെ കണ്ടമാത്രയിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം മനസ്സിൽ അലതല്ലുകയായിരുന്നു. ഇപ്പോഴിതാ വൈറലായ വീഡിയോയിൽ മാത്രം കണ്ട തന്റെ ആരാധികയെ നേരിൽ കാണാൻ ഓടിയെത്തുകയായിരുന്നു റോബിൻ. ആരാധികക്കൊപ്പമുള്ള റോബിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ ഇനി ആര് വിജയിയായി എന്ന് പറഞ്ഞാലും ജനങ്ങളുടെ മനസിലെ യഥാർത്ഥവിജയി ഡോക്ടർ റോബിൻ തന്നെയാണെന്നാണ് ആരാധകർ പറയുന്നത്. മനസ് കൊണ്ട് ഒന്നാം സ്ഥാനവും ഫ്ലാറ്റും കൊടുത്തുകഴിഞ്ഞു. ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെയുള്ള റെക്കോർഡ് വോട്ടിങ് നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.

Comments are closed.