ബ്ലെസ്ലിയോട് അസൂയ😮😮പോ സ്റ്റുമാർട്ടം ചെയ്യാം എന്നൊക്കെ പറഞ്ഞത് ഏറെ വേദനിപ്പിച്ചു;ഫ്ലാറ്റ് തന്നാൽ വാങ്ങില്ല;എല്ലാം തുറന്നുപറഞ്ഞ് ഡോക്ടർ റോബിൻ

ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ഇതിനോടകം ഹൃദയത്തോട് ചേർത്തുവെച്ച പേരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേത്. എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തായെങ്കിലും ഡോക്ടർ റോബിൻ തന്നെയാണ് ഭൂരിഭാഗം പ്രേക്ഷകർക്കും അവരുടെ മനസിലെ ബിഗ്ഗ്‌ബോസ് വിജയി. ഇപ്പോഴിതാ ബിഗ്ഗ്‌ബോസ് ഷോയ്ക്ക് ശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഡോക്ടർ റോബിൻ.

ബിഗ്ഗ്‌ബോസ് ഷോയ്ക്ക് പങ്കെടുക്കാൻ വേണ്ടി വിമാനത്താവളത്തിൽ നിന്നും യാത്ര തുടങ്ങുന്ന ദിവസം ഇന്നും ഓർമ്മയിലുണ്ട്. അന്ന് തന്നെ ആർക്കും അറിയില്ലായിരുന്നു. സുഹൃത്തിനെക്കൊണ്ട് അന്നത്തെ ഒരു വീഡിയോ എടുപ്പിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ്ഗ്‌ബോസ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽ താൻ കണ്ട കാഴ്ചകൾ തന്നെ ഏറെ അതിശയിപ്പിച്ചു. ബിഗ്ഗ്‌ബോസ് വീട്ടിൽ അന്ന് നടന്ന സംഭവത്തെക്കുറിച്ചും അഭിമുഖത്തിൽ റോബിൻ തുറന്നുപറയുന്നുണ്ട്. “രണ്ട് തവണ കോവിഡ് വന്നയാളാണ് ഞാൻ. സ്പ്രേ അടിച്ചും മറ്റും പരമാവധി ബുദ്ധിമുട്ടിച്ചു. ചത്തുപോട്ടെ, പോസ്റ്റുമാർട്ടം ചെയ്താൽ ബാക്കിയെല്ലാം അറിയാം തുടങ്ങിയ വാക്കുകൾ കേട്ടപ്പോൾ വിഷമം തോന്നി.

അതൊക്കെ കേൾക്കുമ്പോൾ എന്റെ വീട്ടുകാർക്ക് എത്രത്തോളം വിഷമമാകും എന്നോർത്തായിരുന്നു എന്റെ മനസ് വേദനിച്ചത്”. ഒരേ സമയം ഒരു മത്സരാർത്ഥിയായും പ്രേക്ഷകനായും എഴുപത് ദിവസം അവിടെനിൽക്കുകയായിരുന്നു താൻ എന്നാണ് റോബിൻ പറയുന്നത്. പ്രേക്ഷകൻ എന്ന നിലയിൽ തന്നിലെ മത്സരാർത്ഥിയെ വിലയിരുത്താൻ കൂടി കഴിയുമ്പോഴാണ് ഇമ്പ്രൂവ് ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടാകുന്നത്. ദിൽഷയെക്കുറിച്ചും റോബിൻ മനസ് തുറക്കുന്നുണ്ട്.

“ദിൽഷയുടെ ഗെയിം കണ്ടിട്ട് ഇഷ്ടമാകുന്നുവെങ്കിൽ ഉറപ്പായും പിന്തുണക്കുക. എന്റെ ഫേവറിറ്റ് കണ്ടസ്റ്റന്റ് ആരാണെന്ന് ചോദിച്ചാൽ ദിൽഷ എന്ന് തന്നെ പറയും”. ബ്ലെസ്സ്ലിയോട് അൽപ്പം കൂടുതൽ അസൂയ ഉണ്ടായിരുന്നുവെന്നാണ് റോബിൻ പറയുന്നത്. ദിൽഷയുടെ കാര്യത്തിൽ മാത്രമാണ് ആ അസൂയ. അതിനപ്പുറം ബ്ലെസ്സ്ലി തന്റെ അനിയൻ തന്നെയാണെന്നും റോബിൻ പറയുന്നു.

Comments are closed.