കല്യാണിയെ കണ്ടുമുട്ടി റോബിൻ! ഡോക്ടർ മച്ചാൻ വേറെ ലെവലെന്ന് ആരാധകർ

ബിഗ്‌ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയതാരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോക്ടർ റോബിന് ഇന്നും മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണുള്ളത്. ഡോക്ടർ പങ്കെടുക്കുന്ന പരിപാടികളിൽ വലിയ ജനക്കൂട്ടം തന്നെയാണ് വന്നെത്താറുള്ളതും. കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ ഡോക്ടർ റോബിനെ കണ്ടുമുട്ടുകയായിരുന്നു മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി കല്യാണി പ്രിയദർശൻ.

തല്ലുമാല എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് മടങ്ങവേ ആണ് കല്യാണി റോബിനുമായി കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിൽ കുറച്ചധികം സമയം സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്. റോബിനെ കണ്ട മാത്രയിൽ കല്യാണിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുകയായിരുന്നു. ആരെ കണ്ടുമുട്ടിയാലും പൊതുവെ ഏറെ വിനയത്തോട് കൂടി തന്നെ പെരുമാറാറുള്ള ഡോക്ടർ ഇവിടെയും കല്യാണിക്ക് വലിയ റെസ്‌പെക്റ്റാണ് നൽകിയത്.

മാത്രമല്ല റോബിന്റെ വിശേഷങ്ങൾ അറിയാൻ കല്യാണിക്കും വലിയ തിടുക്കമായിരുന്നു. തല്ലുമാലയിലെ നായകൻ ടോവിനോയും ഇതേപോലെ തന്നെ റോബിനുമായി കണ്ടുമുട്ടിയിരുന്നു. ബിഗ്‌ബോസിൽ നിന്ന് സിനിമയിലേക്കുള്ള എൻട്രി നേടിയെടുത്ത റോബിന് ഇനി ആരുടെയൊക്കെ കൂടെ അഭിനയിക്കാൻ സാധിക്കും എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്. ആദ്യചിത്രത്തിൽ ആരതിയാണ് റോബിന്റെ നായിക. പുതിയ സിനിമ വരുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഡോക്ടർ റോബിൻ.

ഒരുപാട് ആഗ്രഹങ്ങളുമായി ബിഗ്‌ബോസ് ഷോയിലെത്തിയ ഡോക്ടർ റോബിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് തന്നെയാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. അങ്ങനെയൊരു ആവേശത്തിലാണ് ഇപ്പോൾ ഡോക്ടർ റോബിന്റെ ആരാധകരും. ഒരുപക്ഷേ ഇനി ഡോക്ടർ റോബിന്റെ നായികയായി ആരും വരാമല്ലോ…എന്തിന്, ചിലപ്പോൾ കല്യാണി തന്നെ താരത്തിന്റെ നായികയായി എത്തിയാലും അത്ഭുതമില്ലല്ലോ. അത്തരത്തിൽ ഒരു ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് ഡോക്ടർ റോബിന്റേത്. ഏവരും അമ്പരപ്പോടെ നോക്കിക്കാണുന്ന ഒരു വളർച്ച.

Comments are closed.