എന്തുകൊണ്ട് നേരത്തെ അറിഞ്ഞില്ല 😱😱😱ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!!!റോസ് പൂക്കൾ ഏതുകാലത്തും പൂവിടും.

നമ്മുടെ വീടുകളിലും മറ്റും അലങ്കാര ചെടികളും പൂക്കളും എല്ലാം ഉണ്ടാവുക എന്നത് തന്നെ ഒരു ഐശ്വര്യത്തിന്റെ പ്രതീകം ആണല്ലോ. അതിനാൽ തന്നെ പലരും ആയിരങ്ങൾ ചെലവഴിച്ചു കൊണ്ട് അവ പരിപാലിക്കുന്നതും മോഡി പിടിപ്പിക്കുന്നതും കാണാവുന്നതാണ്. കീടനാശിനികളും മറ്റു രാസ വളങ്ങളും പലപ്പോഴും ഇവക്കായി ഉപയോഗിക്കുമ്പോൾ അതിന്റെ തനതായ രീതിയിൽ ഉള്ള സൗന്ദര്യം നമുക്ക് ലഭിക്കാതെ വരും.

വീട്ടിൽ റോസ് ചെടി ഉള്ളവർ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അവ യഥാസമയത്ത് പൂവിടാതെ വരിക എന്നത്. ഇതിനൊരു കൊച്ചു പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. ചക്കയുടെ കുറച്ച് പഴക്കം ചെന്ന കുരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അവയിൽനിന്നും കുറച്ചെടുത്ത് മിക്സിയിൽ ഇട്ട് പൊടിക്കുക.

തുടർന്ന് ഇവ പൂക്കളില്ലാത്ത റോസ് ചെടികളുടെ അടിയിലെ മണ്ണ് മാറ്റി അവയിൽ നിക്ഷേപിക്കുകയും തുടർന്ന് വീണ്ടും മണ്ണിട്ട് മൂടുകയും ചെയ്യുക എന്നത് ഒരു പ്രതിവിധിയാണ്. മാത്രമല്ല ഇത്തരത്തിൽ പൊടിച്ചെടുത്ത ചക്ക കുരുവിനെ ദോശയുടെ മാവിലേക്ക് ലേശം ചേർക്കുക.

തുടർന്ന് 24 മണിക്കൂറിനുശേഷം കുറച്ചു വെള്ളം കൂടി അതിലേക്ക് ഒഴിച്ചു കൊണ്ട് റോസ് ചെടിയുടെ വേര് ഭാഗത്തേക്ക് ഒഴിച്ചാൽ ഇവ ഏറെ അനുയോജ്യ പ്രദമാകും. മാത്രമല്ല ഇത്തരത്തിൽ ചെയ്യുമ്പോൾ മഴയില്ലാത്ത കാലാവസ്ഥയ്ക്കും ഏറെ ഉചിതം എന്നതും ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത്തരത്തിലുള്ള പൊടികൈകളിലൂടെ റോസ് ചെടികൾ പെട്ടെന്ന് തന്നെ പൂക്കളെ ഉത്പാദിപ്പിക്കുന്നതാണ്.

Comments are closed.