വീട്ടിൽ ഇനി റോസപൂക്കാലം 😍റോസാ കമ്പ് അതിവേഗത്തിൽ വേരു പിടിക്കും ഇങ്ങനെ ചെയ്താൽ

നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു പൂച്ചെടിയാണ് റോസ് എന്ന് പറയുന്നത്. എന്നാൽ പലപ്പോഴും റോസാച്ചെടി നട്ടു പിടിപ്പിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. മറ്റുള്ള വീടുകളിൽ നിന്നും മറ്റും നമ്മൾ കൊണ്ടു വരുന്ന വെറൈറ്റി ആയുള്ള റോസാ ചെടിയുടെ കമ്പ് വീട്ടിൽ കൊണ്ടു വന്ന് നട്ടു കഴിഞ്ഞാൽ അത് വേര് പിടിക്കണമെന്ന് ഇല്ല. അതുകൊണ്ടു തന്നെ കമ്പിൽ വേരു വന്നോ എന്ന് അറിയുവാനും യാതൊരുവിധ മാർഗവും നമ്മുടെ മുന്നിൽ ഉണ്ടാകില്ല

. ഈ സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ എങ്ങനെ റോസാ ചെടിയിൽ കമ്പ് പിടിച്ചെടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് എടുക്കുന്ന റോസാ ചെടിയുടെ കമ്പ് അധികം മൂത്തതോ അധികം തളിർത്തതോ ആകാൻ പാടില്ല എന്നതാണ്. ഇളം പച്ച നിറത്തിലുള്ള കമ്പാണ് ഉത്തമമായിട്ടുള്ളത്. ഒരു ഗ്ലാസ് വെള്ളം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ ഇങ്ങനെ വേരു പിടിപ്പിച്ച് എടുക്കാം എന്നാണ് ഇനി നോക്കുന്നത്.

അതിനായി നമുക്ക് വേണ്ടത് റോസാ കമ്പും വെള്ളവും മാത്രമല്ല. ഒരു ആസ്പിരിൻ ഗുളികയും ആവശ്യമാണ്. ഒരു ആസ്പിരിൻ ഗുളിക ഉപയോഗിച്ചു കൊണ്ട് ഒന്നിലധികം റോസ് കമ്പ്കൾക്ക് നമുക്ക് വേരുപിടിപ്പിച്ച്‌ എടുക്കുവാൻ സാധിക്കുന്നതാണ്. ഒരു ഗുളിക എടുത്ത് നന്നായി പൊടിച്ച ശേഷം അത് ഒരു കുപ്പി വെള്ളത്തിൽ നന്നായി മിക്സ് ചെയ്ത് എടുക്കാം.

കിണറ്റിലെയോ പൈപ്പിലെയോ ഇനി അതുമല്ലെങ്കിൽ മഴവെള്ളം ആയാലും നമുക്ക് ഇതിനായി എടുക്കാവുന്നതാണ്. ഗുളികയുമായി വെള്ളം നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ്സിലേക്ക് കാൽ ഭാഗത്തോളം ഈ വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനുശേഷം നമ്മൾ മുറിച്ചു വച്ചിരിക്കുന്ന കമ്പ് ഇല ഒക്കെ നീക്കം ചെയ്ത ശേഷം ഈ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കൂ…

Comments are closed.