അവാർഡ് വേദിയെ കോരിത്തരിപ്പിച്ച് കിടിലൻ നൃത്ത ചുവടുകളുമായി സായി പല്ലവി. വൈറലായി വീഡിയോ.!!

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുകയും കേരളത്തിലെ മുഴുവൻ ക്യാമ്പസുകളെയും ഇളക്കി മറക്കുകയും ചെയ്ത “പ്രേമം” എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ അന്യഭാഷാ നടിയാണല്ലോ സായി പല്ലവി. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈയൊരു ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായി സായി പല്ലവി വേഷമിട്ടപ്പോൾ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ മലർ മിസ്സായി താരം മാറുകയായിരുന്നു.

തുടർന്ന് ഈ ഒരു ഒറ്റ ചിത്രത്തിലൂടെ തമിഴിലും മലയാളത്തിലും തെലുങ്കിലുമായി തന്റെ താരമൂല്യം കുത്തനെ ഉയർത്താനും ഇവർക്ക് സാധിച്ചിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി നിരവധി ഷോകളിൽ നർത്തകിയായും അവതാരകയായും താരം തിളങ്ങിയിരുന്നു. മാത്രമല്ല അതിരൻ, മാരി 2, ശ്യാമ സിംഗ റോയ് എന്നീ ചിത്രങ്ങളിലും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനയമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. തനത് രീതിയിലുള്ള അഭിനയത്തിന് നിരവധി അവാർഡുകളും ബഹുമതികളും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കാനും ഇവർക്ക് സാധിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ ഒരു അവാർഡ് വേദിയെ ഇളക്കി മറിച്ച് കൊണ്ട് താരം നടത്തിയ ഡാൻസിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ വൈറലായി മാറിയിട്ടുള്ളത്. തെലുങ്കു ബെസ്റ്റ് ആക്ടർ ഇൻ എ ലീഡ് റോൾ വുമൺ എന്ന ബിഹൈൻഡ് വുഡ്സ് ഗോൾഡ് മെഡൽ പുരസ്കാര വേദിയിലായിരുന്നു സായി പല്ലവിയുടെ തകർപ്പൻ പ്രകടനം. ശ്യാമ സിംഗ റോയി, ലവ് സ്റ്റോറി എന്നീ സിനിമകളിലെ അസാധ്യ പ്രകടനത്തിനായിരുന്നു സായി പല്ലവിക്ക് ഈയൊരു അവാർഡ് ലഭിച്ചിരുന്നത്.

ഈയൊരു പുരസ്കാരം എനിക്ക് മാത്രമല്ല രണ്ട് ചിത്രത്തിന്റെ സംവിധായകർക്കും മറ്റ് അംഗങ്ങൾക്കും ഞാൻ സമർപ്പിക്കുകയാണ് എന്നായിരുന്നു അവാർഡ് ഏറ്റുവാങ്ങിയ ശേഷം സായി പല്ലവി പറഞ്ഞിരുന്നത്. മാത്രമല്ല ഇതിനുശേഷം യുവൻ ശങ്കർ രാജക്കൊപ്പം സദസ്സിനെ ഇളക്കി മറിക്കും തരത്തിലുള്ള അസാധ്യ നൃത്ത പ്രകടനമായിരുന്നു സായി പല്ലവി കാഴ്ച വച്ചിരുന്നത്. ഈയൊരു ഡാൻസ് വീഡിയോ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തതോടെ നിരവധി പേരാണ് ഇവർക്ക് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.

Comments are closed.