അമ്മ മരിച്ചു പോയെന്ന് അനിയന് ഇനിയും അറിയില്ല…ഇടയ്ക്ക് തിരക്കും, അവർക്കായി 9 മാസം വനവാസമെടുത്തു; എല്ലാവരെയും ചിരിപ്പിക്കുന്ന സാജൻ പള്ളുരുത്തിയുടെ നോവ് പടർന്ന ജീവിത കഥ!! | Sajan Palluruthy Life Story

Sajan Palluruthy Life Story: നിരവധി ടെലിവിഷൻ ഷോകളിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തിയാണല്ലോ സാജൻ പള്ളുരുത്തി. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു മിമിക്രി ആർട്ടിസ്റ്റായി നിരവധി വേദികളിൽ തിളങ്ങുകയും തുടർന്ന് സിനിമാലോകത്ത് എത്തിപ്പെടുകയും ചെയ്യുകയായിരുന്നു ഇദ്ദേഹം.

ആക്ഷൻ ഹീറോ ബിജു അടക്കമുള്ള സിനിമകളിലെ സാജന്റെ കഥാപാത്രം മലയാളി സിനിമാ ആസ്വാദകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. ഇത്തരത്തിൽ കോമഡി ഷോകളിലൂടെയും ഹാസ്യ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുപ്പോൾ വിങ്ങുന്ന ഒരു മനസ്സായിരുന്നു സാജന് എപ്പോഴും ഉണ്ടായിരുന്നത്. കാരണം സിനിമയിലെ, അത്ര സുഖകരമായ ഒന്നായിരുന്നില്ല സാജന്റെ കുടുംബ ജീവിതം. പല പ്രതിബന്ധങ്ങളും തരണം ചെയ്തു കൊണ്ട് ഇല്ലായ്മയിൽ നിന്ന് വളർന്നു വരുമ്പോഴും വലിയ ജീവിത പ്രതിസന്ധികളായിരുന്നു സാജന് മുമ്പിലുണ്ടായിരുന്നത്.

Sajan Palluruthy Life Story

എംജി ശ്രീകുമാർ അവതാരകനായി ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഷോ ആയ പറയാം നേടാം എന്ന പരിപാടിയിൽ സാജൻ പള്ളുരുത്തി എന്ന കലാകാരൻ മനസ്സ് തുറന്നപ്പോൾ കേട്ട് നിൽക്കുന്നവർ അക്ഷരാർത്ഥത്തിൽ നടുങ്ങി പോവുകയായിരുന്നു. തന്റെ സിനിമാ കരിയറിനിടക്കുള്ള 9 വർഷത്തെ ഇടവേള എന്തിനായിരുന്നു എന്ന് എംജി ശ്രീകുമാർ ചോദിച്ചപ്പോൾ തന്റെ ജീവിതകഥ വെളിപ്പെടുത്തുകയായിരുന്നു സാജൻ. സിനിമാ ലോകത്ത് നിരവധി വേഷങ്ങളുമായി സജീവമാകുന്നതിന്റെ ഇടയിലായിരുന്നു അമ്മ കിടപ്പിലാകുന്നത്.

ഭിന്നശേഷിക്കാരനായ ഒരു അനിയനെയും അമ്മയെയും പരിചരിക്കാൻ ഒരു വനവാസകാലം തനിക്ക് അത്യാവശ്യമായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച് അമ്മ മരണപ്പെടുകയും അതിനുശേഷം അച്ഛൻ രോഗം കാരണം കിടപ്പിലാവുകയും ചെയ്തു. തുടർന്ന് തൊട്ടടുത്ത മുറിയിൽ കിടക്കുന്ന അച്ഛനെയും ഭിന്നശേഷിക്കാരായ അനിയനെയും പരിചരിക്കാൻ ധാരാളം വേദികളും അവസരങ്ങളും തനിക്ക് ഒഴിവാക്കേണ്ടി വന്നു എന്നും സാജൻ പള്ളുരുത്തി മനസ്സ് തുറക്കുന്നുണ്ട്. മാത്രമല്ല ഏതെങ്കിലും പ്രോഗ്രാമിൽ പങ്കെടുക്കാനായി പോകുമ്പോൾ വീട്ടിൽ നിന്നും വരുന്ന ഓരോ കോളുകളും വളരെ പേടിയോടെ മാത്രമായിരുന്നു താൻ എടുത്തിരുന്നത് എന്നും അമ്മയ്ക്ക് ശേഷം നാല് വർഷത്തിനു ശേഷം അച്ഛനും തന്നെ വിട്ടു പിരിഞ്ഞു പോയെന്നും ഇദ്ദേഹം പറയുന്നുണ്ട്.