ദൃശ്യം ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞത് ഇക്ക കേട്ടില്ല😮😮ശിവാഞ്ജലി സീനുകൾ കാണുമ്പോൾ എനിക്ക് ഇങ്ങനെ തോന്നും;ഷഫ്നയും സജിനും ഒരുമിച്ച് മനസ് തുറക്കുമ്പോൾ

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു റിയൽ ലൈഫ് താരജോഡിയാണ് സജിൻ-ഷഫ്‌ന ദമ്പതികൾ. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ ശിവൻ എന്ന നായകകഥാപാത്രമായാണ് സജിൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയാണ് ഭാര്യ ഷഫ്‌ന. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

അടിച്ചുപൊളിച്ചുള്ള ഒരു കുടുംബജീവിതമാണ് ഇവരുടേത്. നടി ശില്പബാലയുടെ യൂ ടൂബ് ചാനലിൽ ഇരുവരും അതിഥികളായി എത്തിയപ്പോഴുള്ള ചില രസകരമായ കാഴ്ചകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സജിന്റെ ഇഷ്ടനായിക ആരെന്ന് ശില്പ ചോദിച്ചത് ഷഫ്‌നയോടാണ്. നയൻതാരയെന്ന ഷഫ്‌നയുടെ പ്രവചനം ശരിയാവുകയായിരുന്നു. ഇരുവർക്കും നയൻതാരയെ ഏറെ ഇഷ്ടമാണ്. രണ്ടുപേരും ഒരുമിച്ച് കാണാൻ പോയ ആദ്യസിനിമ ദൃശ്യമായിരുന്നു. ഷഫ്ന അഭിനയിച്ച ഒരു സിനിമ ആദ്യം തിയേറ്ററിൽ പോയി കാണണം എന്നുണ്ടായിരുന്നു. പക്ഷേ ദൃശ്യം ഇറങ്ങിയപ്പോൾ ലാലേട്ടൻ ഫാനായ ഇക്ക കാത്തിരിക്കാൻ സമ്മതിച്ചില്ലെന്നാണ് ഷഫ്‌ന പറയുന്നത്. ശിവാഞ്ജലി സീനുകളൊക്കെ കാണുമ്പോൾ ഏറെ ആസ്വദിക്കുന്നയാൾ താൻ തന്നെയാണെന്നാണ് ഷഫ്‌ന പറയുന്നത്.

ഷഫ്‌ന കുക്കിങ്ങിൽ വളരെ എക്സ്പേർട്ട് ആണെന്ന് സജിൻ പറയുന്നുണ്ട്. നോൺ വെജ് വിഭവങ്ങൾ തയ്യാറാക്കുന്നതിൽ ഷഫ്‌ന മിടുമിടുക്കിയാണ്. ഷഫ്‌ന കുക്ക് ചെയ്യുന്നതിൽ സജിന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട വിഭവം എതെന്നായിരുന്നു ഷഫ്‌നയോടുള്ള ചോദ്യം. ബിരിയാണി എന്ന ഉത്തരം ശരിയാവുകയായിരുന്നു.സജിന് ഷഫ്‌നയെ ഏതു ഡ്രസ്സ് കോഡിൽ കാണാനാണ് കൂടുതൽ ഇഷ്ടം എന്നായിരുന്നു അടുത്ത ചോദ്യം. ആ ചോദ്യത്തിന് സജിന്റെ ഉത്തരം സാരി എന്നും ഷഫ്‌നയുടെ ഉത്തരം വെസ്റ്റേൺ ഡ്രസ്സ് എന്നുമായിരുന്നു.

താൻ പൊതുവെ പെട്ടെന്ന് ദേഷ്യം വരാറുള്ള ആളാണെന്ന് സജിൻ പറയുന്നുണ്ട്. ദേഷ്യക്കൂടുതൽ ഉള്ളതുകൊണ്ടാകാം വഴക്കിട്ടാൽ ആദ്യം പോയി സോറി പറയുന്നത് താൻ തന്നെയാണെന്ന് സജിൻ പറയുകയാണ്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ജീവിതത്തിൽ ഒരുമിച്ചവരാണ് സജിനും ഷഫ്‌നയും. അഭിനയത്തിൽ സജീവമാകുക എന്നത് സജിന്റെ വലിയ ആഗ്രഹമായിരുന്നു. സാന്ത്വനം പരമ്പരയിലൂടെ സജിന് ലഭിച്ച പ്രേക്ഷകപിന്തുണ ഏറെ വലുതാണ്. ഒട്ടേറെ ആരാധകരാണ്

Comments are closed.