സാന്ത്വനം 2 ഉണ്ട്‌ മക്കളെ…. പ്രോമോ പുറത്ത്!! വൻ മാറ്റങ്ങളുമായി സാന്ത്വനം സീരിയൽ എത്തുമെന്ന് പ്രഖ്യാപനം

മലയാള മിനിസ്ക്രീൻ ആരാധകരെ എല്ലാം തന്നെ വളരെ അധികം ആകർഷിച്ച ഒരു പരമ്പരയാണ് സാന്ത്വനം. പല കേരളീയ കുടുംബങ്ങളിലും തന്നെ ഇഷ്ടം സൃഷ്ടിച്ച സാന്ത്വനം പരമ്പര വർഷങ്ങൾ നീണ്ടുനിന്ന സംപ്രേക്ഷണം ശേഷം അവസാനിച്ചിരുന്നു. സാന്ത്വനം ആരാധരുടെയും എല്ലാം തന്നെ മനസ്സ് വേദനിപ്പിച്ചാണ് സാന്ത്വനം അവസാന എപ്പിസോഡ് ടെലികാസ്റ് ചെയ്തത്.

എന്നാൽ ഇപ്പോൾ എല്ലാരിലും ആവേശവും ആകാംക്ഷയും ഉയർത്തി കൊണ്ട് ആ സന്തോഷ വാർത്ത പുറത്തുവിടുകയാണ് ഏഷ്യാനെറ്റ്‌. വീണ്ടും സാന്ത്വനം പരമ്പര എത്തുകയാണ്. ഇത്തവണ വൻ മാറ്റങ്ങൾ അടക്കമാണ് സാന്ത്വനം പരമ്പരയുടെ വരവ്. സാന്ത്വനം 2 എത്തുമ്പോൾ ഇതും കുടുംബ പ്രേക്ഷകരെ അടക്കം ഏറെ ഇഷ്ടപ്പെടുത്തുമെന്നാണ് വിശ്വാസം.

“പുറമെ അകന്നും അകമേ അടുത്തും “എന്നുള്ള ക്യാപ്ഷനോട് കൂടിയാണ് ഇപ്പോൾ സാന്ത്വനം 2 പ്രോമോ പബ്ലിഷ് ചെയ്തത്.കൂടുതൽ ഡീറ്റെയിൽസും സാന്ത്വനം 2 സംപ്രേക്ഷണം തുടങ്ങുന്ന തീയതിയും മാറ്റും വൈകാതെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇത്തവണ സാന്ത്വനം ആരംഭിക്കുന്നത് പുതിയ കഥാപാത്രങ്ങളുമായിട്ടാണോ എന്നതാണ് വൻ സസ്പെൻസ്.

21 സെപ്റ്റംബർ 2020 മുതൽ പ്രാദേശിക വിനോദ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം തുടങ്ങുകയും ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗും ചെയ്ത സാന്ത്വനം പരമ്പര തമിഴ് സീരിയൽ പാണ്ടിയൻ സ്‌ടറിസിൻ്റെ റീമേക്ക് കൂടിയാണ്. അതേസമയം “ശിവാഞ്ജലി” എന്നറിയപ്പെടുന്ന സജിൻ, ഗോപിക അനിൽ എന്നിവരുടെ ജോഡി ഏറ്റവും ജനപ്രിയമാണ്.. നേരത്തെ പരമ്പര 2024 ജനുവരി 27-ന് സംപ്രേഷണം അവസാനിപ്പിച്ചു