സാന്ത്വനത്തിലെ സാവിത്രി അമ്മായി ആൾ പുലിയാണ് 😱😱ആരാധകർക്ക് പോലും അറിയാത്ത താരം കരിയർ!! വീഡിയോ

മലയാള മിനിസ്‌ക്രീനിൽ വളരെ അധികം ആരാധകരെ സൃഷ്ടിച്ച ഒരു ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം.എക്കാലവും കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായെത്തുന്ന അഭിനേതാക്കളോടും അവർക്ക് പ്രിയം തന്നെ. സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകർക്കുകയാണ്.

എന്നാൽ ദിവ്യ അത്ര ചില്ലറക്കാരിയല്ല. വെറുമൊരു അഭിനേത്രി മാത്രമല്ല താരം.താരം അപൂർവ്വ കരിയർ ഒരുവേള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അടക്കം വമ്പൻ ഞെട്ടലാണ് സമ്മാനിക്കുന്നത്.വെറുമൊരു അഭിനേത്രി മാത്രമല്ലാത്ത താരം സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തിൽ രമ്യ കൃഷ്ണന് ശബ്ദം നൽകിയത് ദിവ്യയാണ്. ഡബ്ബിങ് ആര്ടിസ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്സായിരുന്നു ദിവ്യ.

ഇന്ന് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പല സീരിയലുകളിലും ദിവ്യയുടെ ശബ്ദമുണ്ട്. കുടുംബവിളക്കിലെ വേദിക, അമ്മയറിയാതെയിലെ നീരജ മഹാദേവൻ, മൗനരാഗത്തിലെ രൂപ, പാടാത്ത പൈങ്കിളിയിലെ സ്വപ്ന,എന്റെ കുട്ടികളിലെ അച്ഛനിലെ സംഗീത അങ്ങനെ ഒരേ സമയം ഒട്ടേറെ സീരിയലുകളിലാണ് താരം ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിൽ നേരത്തെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആത്മസഖി എന്ന സീരിയയിലിൽ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു.

അതേസമയം അന്ന് സീരിയൽ അവസാനിക്കുന്നതിനടുത്താണ് ഗര്ഭിണിയായതിനെത്തുടർന്ന് അവന്തിക ആ പ്രൊജക്ടിൽ നിന്നും പിന്മാറിയത്. പെട്ടെന്നൊരു പുതിയ നായികയെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കൊണ്ടും സീരിയൽ അവസാനിക്കാറായത് കൊണ്ടും ആ കഥാപാത്രം ദിവ്യയെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകർ ആ കഥാപാത്രമായി ദിവയെ ഇഷ്ടപ്പെട്ടില്ല. അന്ന് സോഷ്യൽ മീഡിയയിൽ വൻ ആ ക്രമണമാണ് ദിവ്യ നേരിട്ടത്. അതേസമയം ഇന്നും മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ താരം ഇതിനകം ഒരു സ്റ്റാർ തന്നെ

Comments are closed.