ശിവനും അഞ്‌ജലിയും അധിക്ഷേപിക്കപ്പെടുന്നു…!! ശിവനും അഞ്ജലിക്കും തങ്ങളുടെ സ്വപ്നം സഫലമാക്കാൻ സാധിക്കുമോ..!! ബിസ്സിനെസ്സ് തുടങ്ങുന്നതിന് മുന്നേ തന്നെ ദേവിയോട് ഷെയർ ചോദിച്ച് അപ്പു….അഞ്ജലിയുടെ പുതിയ പ്ലാൻ എന്താകും..!! | santhwanam latest episode promo march 11 malayalam

santhwanam latest episode promo march 11 malayalam : മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലുള്ള സാന്ത്വനം ഇപ്പോൾ പുത്തൻ കഥാഗതികളിലൂടെ മുന്നോട്ടുപോവുകയാണ്. പ്രണയവും സൗഹൃദവും സഹോദരസ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേര്‍ന്നപ്പോള്‍ പരമ്പര ഇപ്പോൾ റേറ്റിംഗിലും ഒന്നാം സ്ഥാനത്തെത്തി. പല ഭാഷകളില്‍ സംപ്രേഷണം തുടരുന്ന പരമ്പര ആ ഭാഷകളിലെല്ലാം തന്നെ മികച്ച പ്രേക്ഷകപിന്തുണയോടെയാണ് മുന്നോട്ടു പോവുന്നതും.

കലുഷിതമായ നിരവധി എപ്പിസോഡുകള്‍ക്കുശേഷം പരമ്പര ആരാധകര്‍ പ്രതീക്ഷിച്ച ട്രാക്കിലേക്ക് വന്നിരിക്കുകയാണ്. ശിവാഞ്ജലി എന്ന് പ്രേക്ഷകര്‍ വിളിക്കുന്ന ശിവനും അഞ്ജലിയുമാണ് പരമ്പരയിലെ പ്രധാന പ്രണയ ജോഡികളെങ്കിലും, ഹരി- അപര്‍ണ പ്രണയവും കണ്ണന്‍- അച്ചു പ്രണയവുമെല്ലാം പരമ്പരയിൽ ഉടനീളമുണ്ട്. ഇപ്പോഴിതാ തമ്പിയുടെ സൂപ്പർമാർക്കറ്റ് അപർണ സ്റ്റോർ എന്ന പേരിൽ തുറന്നിരിക്കുകയാണ്. തുടക്കത്തിൽ അപ്പുവാണ് സൂപ്പർമാർക്കറ്റ് നോക്കി നടത്തിയത്.

santhwanam latest episode promo march 11 malayalam

അപ്പു വാശിപിടിച്ച് ഹരിയെയും കൂടെ കൂട്ടിയിരുന്നു. കുബുദ്ധിക്കാരനായ തമ്പിയെ അതേ നാണയത്തിൽ തിരിച്ചടിക്കാനായി ഹരി ശ്രമിച്ചിരുന്നു. ഹരിയാണ് രാജേശ്വരിയെ സൂപ്പർ മാർക്കറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഇപ്പോൾ പുതിയൊരു ത്രില്ലിംഗ് സ്റ്റൈലാണ് സാന്ത്വനത്തിൽ കടന്നുവന്നിരിക്കുന്നത്.പുതിയൊരു സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അഞ്ജലി. ശിവൻ കട്ട സപ്പോർട്ടാണ്. ഇരുവരും ചേർന്ന്. ബിസിനസ് പ്ലാൻ ചെയ്യുന്നതും അതിന്റെ തുടർന്നുള്ള കാര്യങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങുന്നതും പുതിയ പ്രോമോ വീഡിയോയിൽ കാണാം.

യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഇന്ന് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് ഈ പരമ്പര. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി തന്നെ മുന്നോട്ട് പോവുകയാണ് ഇപ്പോൾ. നടി ചിപ്പി രഞ്ജിത്താണ് ഈ സീരിയൽ നിർമ്മിക്കുന്നത്. സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ നടി ചിപ്പി അവതരിപ്പിക്കുന്നുമുണ്ട്. വാനമ്പാടിക്ക് ശേഷം സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഇപ്പോൾ സംവിധാനം ചെയ്യുന്നത്. റേറ്റിംഗിൽ പ്രഥമ സ്ഥാനമാണ് ഇപ്പോൾ സീരിയലിനുള്ളത്.